സ്വരാജ് ട്രോഫി
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടെ മികച്ച പ്രവർത്തനം അംഗീകരിക്കുന്നതിനായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് സ്വരാജ് ട്രോഫി.
- 1995-96 മുതൽ മികച്ച ഗ്രാമ പഞ്ചായത്തുകൾക്ക് ട്രോഫിയും സമ്മാനത്തുകയും നൽകുന്ന രീതി ആരംഭിച്ചു.
- 1996-97-ൽ ഇതിന് സ്വരാജ് ട്രോഫി എന്ന് പുനർനാമകരണം ചെയ്തു.
- 1999-2000 മുതൽ മികച്ച ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾക്കും പുരസ്കാരം നൽകുന്നു.
- 73-ാം ഭരണഘടനാ ഭേദഗതി (1992) 1993 ഏപ്രിൽ 24-നു പ്രാബല്യത്തിൽ വന്നു, പഞ്ചായത്ത് രാജ് സംവിധാനത്തിന് പുതിയ രൂപം നൽകി.
- ഏപ്രിൽ 24 പഞ്ചായത്ത് ദിനമായും ഫെബ്രുവരി 19 ബൽവന്ത്രായ് മേത്ത ദിനമായും ആചരിക്കുന്നു.
- വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പുരസ്കാരം നൽകപ്പെടുന്നു.
സ്വരാജ് ട്രോഫി 2023-2024 ജേതാക്കൾ
◼️മികച്ച ജില്ലാ
പഞ്ചായത്ത്
🥇കൊല്ലം.🥈തിരുവനന്തപുരം
◼️മികച്ച കോർപ്പറേഷൻ
🥇തിരുവനന്തപുരം
◼️മികച്ച നഗരസഭ
🥇ഗുരുവായൂർ (തൃശ്ശൂർ)🥈വടക്കാഞ്ചേരി(തൃശ്ശൂർ)
🥉ആന്തൂർ (കണ്ണൂർ)
◼️മികച്ച ബ്ലോക്ക്പഞ്ചായത്ത്
🥇പെരുമ്പടപ്പ്(മലപ്പുറം)🥈കൊടകര(തൃശ്ശൂർ)
🥉നീലേശ്വരം(കാസർഗോഡ്)
◼️മികച്ച പഞ്ചായത്ത്
🥇വെളിയന്നൂർ (കോട്ടയം)🥈ഉഴമലയ്ക്കൽ (തിരുവനന്തപുരം)
🥉മറ്റത്തൂർ (തൃശൂർ)
സ്വരാജ് ട്രോഫി 2022-2023 ജേതാക്കൾ
◼️മികച്ച ഗ്രാമ പഞ്ചായത്ത്
🥇വലിയപറമ്പ (കാസര്‍കോട്)
🥈മുട്ടാർ (ആലപ്പുഴ )
◼️മികച്ച ബ്ലോക്ക് പഞ്ചായത്ത്
🥇നീലേശ്വരം (കാസര്‍കോട്), പെരുമ്പടപ്പ് (മലപ്പുറം), വൈക്കം (കോട്ടയം)
◼️മികച്ച ജില്ലാ പഞ്ചായത്ത്
🥇തിരുവനന്തപുരം
🥈കൊല്ലം
◼️മികച്ച മുനിസിപ്പാലിറ്റി
🥇ഗുരുവായൂര്‍ (തൃശൂര്‍)
🥈വടക്കാഞ്ചേരി (തൃശൂര്‍)
🥉ആന്തൂര്‍ (കണ്ണൂര്‍)
◼️മികച്ച കോർപ്പറേഷൻ
🥇തിരുവനന്തപുരം