DEGREE PYQ 50 ചോദ്യോത്തരങ്ങൾ & അനുബന്ധകാര്യങ്ങൾ

  1. 1946-ലെ ഭരണഘടനാ അസംബ്ലിയുടെ ആകെ അംഗസംഖ്യ എത്രയായിരുന്നു ?
    A) 389
    B) 292
    C) 289
    D) 299
    Ans : A

ഭരണഘടന നിയമ നിർമ്മാണ സഭ രൂപീകൃതമാത്

  • 1946 ഡിസംബർ 6
    ഭരണഘടന നിയമ നിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നത്
    -1946 ഡിസംബർ 9
    ആദ്യസമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം
  • 207
    ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം -9

ഇന്ത്യ വിഭജനത്തിനു മുമ്പ്
ആകെ അംഗസംഖ്യ – 389
ബ്രിട്ടീഷ് ഇന്ത്യൻ പ്രവശ്യകളിൽ നിന്ന്-296
പ്രിൻസിലി സ്റ്റേറ്റ്സിൽ നിന്ന്-93
വനിതകൾ-17
മലയാളികൾ-17

ഇന്ത്യ വിഭജനത്തിനു ശേഷം
ആകെ അംഗസംഖ്യ – 229
ബ്രിട്ടീഷ് ഇന്ത്യൻ പ്രവശ്യകളിൽ നിന്ന്-296
പ്രിൻസിലി സ്റ്റേറ്റ്സിൽ നിന്ന്-70
വനിതകൾ-15
മലയാളികൾ-17.

ഭരണഘടന നിയമനിർമ്മാണ സഭയിലെ മലയാളി
അംഗങ്ങൾ
-17 (വനിതകൾ ഉൾപ്പെടെ)

ഭരണഘടന നിയമനിർമ്മാണ സഭയിലെ മലയാളി
വനിതകളുടെ എണ്ണം
-3

  1. മൗലികാവകാശങ്ങളുടെയും നിർദ്ദേശ തത്വങ്ങളുടെയും കേസുകളുടെ ശരിയായ കാലക്രമം ഏതാണ് ?
    i) ഗോലക് നാഥ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് ii) കേശവാനന്ദ ഭാരതി VS കേരള സംസ്ഥാനം
    iii) ചമ്പകം ദൊരൈരാജൻ vs സ്റ്റേറ്റ് ഓഫ് മദ്രാസ്
    iv) മിനേർവ മിൽസ് ലിമിറ്റഡ് vs ഇന്ത്യാ ഗവൺമെന്റ്
    A) i, ii, iii, iv
    B) iv, ii, i, iii
    C) ii, i, iv, iii
    D) iii, i, ii,iv

Ans D

ഗോലക് നാഥ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് – 1967
കേശവാനന്ദ ഭാരതി VS കേരള സംസ്ഥാനം- 1973
ചമ്പകം ദൊരൈരാജൻ vs സ്റ്റേറ്റ് ഓഫ് മദ്രാസ് -1951
മിനേർവ മിൽസ് ലിമിറ്റഡ് vs ഇന്ത്യാ ഗവൺമെന്റ് -1980

ചമ്പകം ദൊരൈരാജൻ vs സ്റ്റേറ്റ് ഓഫ് മദ്രാസ് -1951

മൗലികാവകാശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടായാൽ മൗലിക അവകാശത്തിനായിരിക്കും കൂടുതൽ പ്രാധാന്യം

ഗോലക് നാഥ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് – 1967

മാർഗ്ഗനിർദേശക തത്വം നടപ്പിലാക്കാൻ മൗലികാവകാശം ഭേദഗതി ചെയ്യേണ്ടതില്ല

മിനേർവ മിൽസ് ലിമിറ്റഡ് vs ഇന്ത്യാ ഗവൺമെന്റ് -1980

മൗലിക അവകാശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും പരസ്പരം പൂരകങ്ങളാണ്.മാർഗ്ഗനിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കുന്നതിന് ഏതെങ്കിലും മൗലികാവകാശങ്ങളോ മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിന് ഏതെങ്കിലും മാർഗ്ഗനിർദ്ദേശക തത്വങ്ങളോ പരസ്പരം ത്യജിക്കേണ്ട കാര്യമില്ല

കേശവാനന്ദ ഭാരതി VS കേരള സംസ്ഥാനം- 1973

ആമുഖം ഭരണാടനംയുടെ ഭാഗമാണെന്ന് വിലയിരുത്തി.

അടിസ്ഥാന സവിശേഷതകളിൽ ഒരു ഭേദഗതിയും വരുത്താതെ ഭരണഘടനയ്ക്ക് വിധേയമായി ആമുഖത്തിന് ഭേദഗതി വരുത്താം.
-ആമുഖത്തിൽ അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകമോ സവിശേഷതകളും ആർട്ടിക്കിൾ 368 പ്രകാരമുള്ള ഭേദഗതിയിലൂടെ മാറ്റാൻ കഴിയില്ല.

ബെറുബറി കേസ് -1960
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമല്ല എന്ന് വിലയിരുത്തി.
“ഇന്ത്യൻ ഭരണഘടന നിർമ്മാതാക്കളുടെ മനസ്സറിയാനുള്ള താക്കോലാണ് ആമുഖം”.

  1. കർഷകന് തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്ളതും ഭൂമിയുടെ വരുമാനം (നികുതി) സർക്കാരിലേക്ക് അടയ്ക്കാനുള്ള ഉത്തരവാദിത്തമുള്ളതുമായ സംവിധാനത്തിന്റെ പേര്
    A) ദഹ്സാല സമ്പ്രദായം
    B) ജമീന്ദാരി സമ്പ്രദായം
    C) മഹൽവാരി സമ്പ്രദായം
    D) റയോത്വാരി സമ്പ്രദായം

സ്വാതന്ത്ര്യത്തിനുമുമ്പ്, മൂന്ന് പ്രധാന തരം ഭൂവുടമാ വ്യവസ്ഥകൾ രാജ്യത്ത് നിലനിന്നിരുന്നു:
ജമീന്ദാരി സമ്പ്രദായം
മഹൽവാരി സമ്പ്രദായം
റയോത്വാരി സിസ്റ്റം.

ഈ സംവിധാനങ്ങളിലെ അടിസ്ഥാന വ്യത്യാസം ഭൂമിയുടെ വരുമാനം അടയ്‌ക്കുന്ന രീതിയെ സംബന്ധിച്ചായിരുന്നു.

ജമീന്ദാരി സമ്പ്രദായം
1793-ൽ കോൺവാലിസ് പ്രഭു ജമീന്ദാരി സമ്പ്രദായം അവതരിപ്പിച്ചത് പെർമനൻ്റ് സെറ്റിൽമെൻ്റിലൂടെയാണ് , അത് അംഗങ്ങളുടെ ഭൂമിയുടെ അവകാശങ്ങൾ ശാശ്വതമായി നിശ്ചയിച്ചു , സ്ഥിരമായ പാട്ടത്തിനോ യഥാർത്ഥ കൃഷിക്കാർക്ക് താമസാവകാശത്തിനോ ഉള്ള വ്യവസ്ഥകളൊന്നുമില്ല.

ജമീന്ദാരി സമ്പ്രദായത്തിൽ, ജമീന്ദാർ എന്നറിയപ്പെടുന്ന ഇടനിലക്കാരാണ് കർഷകരിൽ നിന്ന് ഭൂമി വരുമാനം ശേഖരിച്ചത് .

പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, യുപി, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഈ സംവിധാനം ഏറ്റവും പ്രബലമായത് .

റയോത്വാരി സിസ്റ്റം

1820-ൽ തോമസ് മൺറോ അവതരിപ്പിച്ച റയോത്വാരി സമ്പ്രദായം

റയോത്വാരി സമ്പ്രദായത്തിൽ, കർഷകർ നേരിട്ട് സംസ്ഥാനത്തിന് ഭൂവരുമാനം നൽകിയിരുന്നു.

ഈ സമ്പ്രദായത്തിൽ, റയോട്ട് എന്ന് വിളിക്കപ്പെടുന്ന വ്യക്തിഗത കൃഷിക്കാരന് ഭൂമിയുടെ വിൽപന, കൈമാറ്റം, പാട്ടം എന്നിവ സംബന്ധിച്ച് പൂർണ്ണ അവകാശമുണ്ടായിരുന്നു

ദക്ഷിണേന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇത് പ്രചരിച്ചിരുന്നു, ആദ്യം തമിഴ്നാട്ടിൽ അവതരിപ്പിച്ചു. പിന്നീട് ഇത് മഹാരാഷ്ട്ര, ബെരാർ, കിഴക്കൻ പഞ്ചാബ്, കൂർഗ്, അസം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു

മഹൽവാരി സമ്പ്രദായം
1822-ൽ ഇംഗ്ലീഷുകാരനായ ഹോൾട്ട് മക്കെൻസി , ബംഗാൾ പ്രസിഡൻസിയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ മഹൽവാരി സമ്പ്രദായം എന്നറിയപ്പെടുന്ന ഒരു പുതിയ സംവിധാനം ആവിഷ്കരിച്ചു (ഈ പ്രദേശത്തിൻ്റെ ഭൂരിഭാഗവും ഇപ്പോൾ ഉത്തർപ്രദേശിലാണ്).

മഹൽവാരി സമ്പ്രദായത്തിന് കീഴിൽ, കർഷകരിൽ നിന്ന് ഗ്രാമത്തലവന്മാരാണ് മുഴുവൻ ഗ്രാമത്തിനും വേണ്ടി (ജമീന്ദാർ അല്ല) ഭൂമിയുടെ വരുമാനം ശേഖരിച്ചത്.

ഗ്രാമം മുഴുവനും ‘മഹൽ’ എന്ന പേരിൽ ഒരു വലിയ യൂണിറ്റാക്കി മാറ്റി , ഭൂമിയുടെ വരുമാനം നൽകുന്നതിന് ഒരു യൂണിറ്റായി കണക്കാക്കി.

ദഹ്സാല സമ്പ്രദായം
1580-82-ൽ അക്ബറിൻ്റെ ഭരണകാലത്താണ് ദഹ്‌സാല അല്ലെങ്കിൽ സബ്തി സമ്പ്രദായം നടപ്പിലാക്കിയത്, ഓരോ വർഷവും വില നിശ്ചയിക്കുന്നതിൻ്റെയും മുൻവർഷത്തെ റവന്യൂ സെറ്റിൽമെൻ്റിൻ്റെയും ഫലമായി ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്.
അക്കാലത്ത് ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിൻ്റെ കാലത്ത് ധനമന്ത്രിയായിരുന്ന രാജ തോഡർമൽ ആണ് ഈ സംവിധാനം കൊണ്ടുവന്നത്

  1. പഞ്ചായത്ത് രാജിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. അതിൽ ഏതാണ് തെറ്റെന്ന് അടയാളപ്പെടുത്തുക ?
    A) പഞ്ചായത്ത് രാജ് സംവിധാന പ്രകാരം 1/3 സീറ്റുകൾ എല്ലാ തലങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
    B) പഞ്ചായത്ത് രാജ് ഭരണഘടനയുടെ 12-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കുന്നു.
    C) ഗ്രാമസഭയുടെ മേൽനോട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത്.
    D) ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനമാണ്
    രാജസ്ഥാൻ.

Ans B

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം – രാജസ്ഥാൻ (1959 ഒക്ടോബർ 2)
പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം – ആന്ധ്രാപ്രദേശ് (1959) (ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും)
പഞ്ചായത്തീരാജിന്റെ പിതാവെന്നറിയപ്പെടുന്നത് – ബൽവന്ത് റായ് മേത്ത
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി – 73-ാം ഭേദഗതി 1992
പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് – 1993 ഏപ്രിൽ 24
ദേശീയ പഞ്ചായത്ത് രാജ് ദിനം – ഏപ്രിൽ 24 (2011 മുതൽ) മുൻപ് ഫെബ്രുവരി 19 ആയിരുന്നു
പഞ്ചായത്ത് രാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ – നാഗാലാ‌ൻഡ്, മേഘാലയ, മിസോറാം

  1. “ബാഹ്യ ആക്രമണങ്ങളിൽ നിന്നും ആഭ്യന്തര അസ്വസ്ഥതകളിൽ നിന്നും എല്ലാ സംസ്ഥാനങ്ങളെയും സംരക്ഷിക്കുക എന്നത് യൂണിയന്റെ കടമയാണ്”എന്ന് ഇന്ത്യൻ ഭരണഘടനയിലെ താഴെപ്പറയുന്ന ആർട്ടിക്കിളുകളിൽ ഏതാണ് ?
    A) ആർട്ടിക്കിൾ 325
    B) ആർട്ടിക്കിൾ 354
    C) ആർട്ടിക്കിൾ 353
    D) ആർട്ടിക്കിൾ 355

Ans 😀
ആർട്ടിക്കിൾ 325
മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനോ അതിൽ ഉൾപ്പെടുത്താൻ അവകാശപ്പെടാനോ ഒരു വ്യക്തിയും യോഗ്യനല്ല.

ആർട്ടിക്കിൾ 353
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 353 അടിയന്തരാവസ്ഥയിൽ യൂണിയൻ്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പ്രതിപാദിക്കുന്നു

ആർട്ടിക്കിൾ 354
അടിയന്തരാവസ്ഥ പ്രഖ്യാപനം നടക്കുമ്പോൾ വരുമാന വിതരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ പ്രയോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നു

  1. താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെയാണ് തെറ്റ് ?
    i) സ്വിച്ച് ഫിസിക്കൽ ലെയറിൽ പ്രവർത്തിക്കുമ്പോൾ ഹബ് ഡാറ്റ ലിങ്ക് ലെയറിൽ പ്രവർത്തിക്കുന്നു.
    ii) ഹബ് ബ്രോഡ്കാസ്റ്റ് ടൈപ്പ് ട്രാൻസ്മിഷൻ ആണ്.
    iii) റൂട്ടർ നെറ്റ്വർക്ക് ലെയറിലാണ് പ്രവർത്തിക്കുന്നത്.
    A) i)മാത്രം
    B) (i) and (ii)
    C) (i), (ii) and (ii)
    D) (ii) and (iii)

Ans : A
OSI മോഡലിൻ്റെ ലെയർ 1-ൽ ഉൾപ്പെടുന്ന ഒരു ഫിസിക്കൽ ലെയർ ഉപകരണമാണ് ഹബ്.
ഒരു പാക്കറ്റ്നെ ഘടിപ്പിച്ചിട്ടുള്ള എല്ലാ പോർട്ടുകളിലേക്കും അയയ്ക്കുന്നു.

ഡാറ്റ ലിങ്ക് ലെയറിലോ OSI മോഡലിൻ്റെ ലെയർ 2-ലോ ഒരു സ്വിച്ച് പ്രവർത്തിക്കുന്നു.
നിർദ്ദിഷ്ട ഉപകരണത്തിലേക്ക് മാത്രം ഡാറ്റ ഫോർവേഡ് ചെയ്യുന്നു

ഒരു OSI മോഡലിൻ്റെ ലെയർ 3 ആയ നെറ്റ്‌വർക്ക് ലെയറിൽ ഒരു റൂട്ടർ പ്രവർത്തിക്കുന്നു.
റൂട്ടറുകൾ ഒന്നിലധികം നെറ്റ്‌വർക്കുകളെ ഒരുമിച്ച് ബന്ധിപ്പിക്കുകയും ലോജിക്കൽ ഐപി വിലാസങ്ങളെ അടിസ്ഥാനമാക്കി ഡാറ്റ എവിടെ അയയ്‌ക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു.

  1. താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെയാണ് ശരി ?
    i) ഡിജിറ്റൈസർ ഒരു ഇൻപുട്ട് ഉപകരണമാണ്.
    ii) പ്ലോട്ടർ ഒരു ഔട്ട്പുട്ട് ഉപകരണമാണ്.
    iii) ജോയിസ്റ്റിക്ക് ഒരു ഇൻപുട്ട് ഉപകരണമല്ല.
    A) (i) മാത്രം
    B) (i) and (ii)
    C) (i), (ii) and (iii)
    D) (ii) and (iii)

Ans : B

ഇൻപുട്ട് ഉപകരണങ്ങൾ

കീബോർഡ്

മൗസ്

ജോയിസ്റ്റിക്

സ്കാനർ

ലൈറ്റ് പേന

ടച്ച് സ്ക്രീൻ

ഔട്ട്പുട്ട് ഉപകരണങ്ങൾ

മോണിറ്റർ

എൽസിഡി

പ്രിന്റർ

പ്ലോട്ടർ

  1. താഴെപ്പറയുന്നവയിൽ വെർച്വൽ മെമ്മറിയുമായി ബന്ധമില്ലാത്തത് ഏതാണ് ?
    A) സ്വാപ്പിംഗ്
    B) സ്പൂളിംഗ്
    C) ഡിമാൻഡ് പേജിംഗ്
    D) മുകളിൽ പറഞ്ഞവ ഒന്നുമല്ല

Ans B

Swapping uses virtual memory to copy contents in primary memory (RAM) to or from secondary memory (not directly addressable by the CPU, on disk).

Spooling is a process in which data is temporarily held to be used and executed by a device, program, or system.

Demand paging is a technique used in virtual memory systems where pages enter main memory only when requested or needed by the CPU.

  1. റാൻസംവെയറിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി
    i) റാൻസംവെയർ എന്നത് സ്വയം ആവർത്തിക്കുന്ന ഒരു വൈറസാണ്.
    II) സാധാരണയായി ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ചെയ്യുന്ന തരത്തിലുള്ള സൈബർ ആക്സസ് നേടുകയും ഉപയോക്താവിനെ ആക്സസ് ചെയ്യുന്നതിൽ നിന്ന് തടയുകയും
    കുറ്റകൃത്യം.
    iii) ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നതിന് പണം നൽകാൻ ആക്രമണകാരി ഇരയെ ബ്ലാക്ക് മെയിൽ
    ചെയ്യുന്നു.
    A) (i) മാത്രം
    B) (i) and (ii)
    C) (i), (ii) and (iii)
    D) ഇവയൊന്നുമല്ല

Ans : D

ii,iii ശരിയാണ്

റാൻസംവെയർ എന്നത് സ്വയം ആവർത്തിക്കുന്ന ഒരു വൈറസല്ല.

മോചനദ്രവ്യം അടയ്‌ക്കുന്നതുവരെ സിസ്റ്റത്തിൽ നിന്നുള്ള ആക്‌സസ് തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മാൽവെയറിന്റെ ഒരു രൂപമാണ് Ransomware.

ഒരു വൈറസ് എന്നത് മറ്റൊരു എക്സിക്യൂട്ടബിൾ ഫയലിൽ ഘടിപ്പിച്ചിട്ടുള്ള ഒരു മാൽവെയർ എക്സിക്യൂട്ടബിൾ കോഡാണ്

  1. ഉബുണ്ടു 20.04 LTS_____എന്നാണ് അറിയപ്പെടുന്നത്.
    A) ജാമ്മി ജെല്ലിഫിഷ്
    B) കൈനറ്റിക് ഡു
    C) ഫോക്കൽ ഫോസ
    D) ബയോണിക് ബീവർ

Ans c

  1. വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം.
    A) 1453
    B) 1498
    C) 1503
    D) 1524

Ans B

വാസ്കോഡ ഗാമ ഇന്ത്യയിൽ എത്തിയ വർഷം – 1498 മെയ് 20

വാസ്‌ക്കോഡ ഗാമ കോഴിക്കോട്ടെത്തിയ കപ്പൽ – സാവോ ഗബ്രിയേൽ

വാസ്കോഡഗാമ ഇന്ത്യയിലേക്കു പുറപ്പെട്ട പോർച്ചുഗൽ തുറമുഖം – ബേലം

വാസ്കോഡഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട് – 3( 1498, 1502, 1524)

വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ – പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)

വാസ്‌ക്കോഡഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ് – ഫോർട്ട് കൊച്ചി

  1. ഏത് ഉടമ്പടിയിലൂടെയാണ് മലബാറിന്റെ അധികാരം മൈസൂർ സുൽത്താനിൽ നിന്ന്
    ബ്രിട്ടീഷുകാർക്ക് കൈമാറിയത് ?
    A) ഹൈദരാബാദ് ഉടമ്പടി
    B) മദ്രാസ് ഉടമ്പടി
    C) ശ്രീരംഗപട്ടണം ഉടമ്പടി
    D) മംഗലാപുരം ഉടമ്പടി

Ans C

മദ്രാസ് ഉടമ്പടി 1969
1767 – 1769 കാലഘട്ടത്തിൽ നടന്ന ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം(ഹൈദരാലിയും ബ്രിട്ടീഷുകാരും) അവസാനിപ്പിച്ച ഉടമ്പടി

ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിംഗ്സ്

മംഗലാപുരം ഉടമ്പടി 1784
1780 – 1784കാലഘട്ടത്തിൽ നടന്ന രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിച്ച സന്ധി

രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം നയിച്ചത്- ഹൈദരാലി

രണ്ടാം മൈസൂർ യുദ്ധത്തിന്റെ രണ്ടാംഘട്ടം നയിച്ചത് -ടിപ്പു സുൽത്താൻ

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം – ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിംഗ്സ്

ശ്രീരംഗപട്ടണം ഉടമ്പടി (1792)
1789 – 1792 കാലഘട്ടത്തിൽ നടന്ന മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിച്ച സന്ധി

മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ കാരണം- ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ – കോൺവാലിസ് പ്രഭു

  1. കേരളത്തിലെ ഏത് സാമൂഹിക പരിഷ്കർത്താവാണ് ‘ആത്മോപദേശ ശതകം’ എഴുതിയത് ?
    A) ചട്ടമ്പി സ്വാമികൾ
    B) സഹോദരൻ അയ്യപ്പൻ
    C) വാഗ്ഭടാനന്ദൻ
    D) ശ്രീനാരായണ ഗുരു

Ans : D

ശ്രീനാരായണഗുരു ‘ആത്മോപദേശ ശതകം’ രചിച്ച വർഷം – 1897
ശ്രീനാരായണഗുരു ദൈവദശകം രചിച്ച വർഷം – 1914
ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന – ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ശ്രീനാരായണഗുരു മുഴു മാറ്റം നടത്തിയ തമിഴ് ഗ്രന്ഥം – തിരുക്കുറൽ
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിക്ക് സമർപ്പിച്ച രചന – നവമഞ്ജരി
ശ്രീനാരായണഗുരുവിന്റെ തമിഴ് കൃതി – തേവരപ്പതികൾ
ശ്രീനാരായണ ഗുരുവിന്റെ സംസ്കൃത രചനകൾ- ദർശനമാല, നിർവൃതിപഞ്ചകം,ചിദംബരാഷ്ടകം,വേദാന്ത സൂത്രം

  1. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?
    A) കെ. കേളപ്പൻ
    C) വക്കം മൗലവി
    B) കെ. പി. കേശവ മേനോൻ
    D) കെ. മാധവൻ

Ans : A

കേരളത്തിന്റെ വന്ദ്യവയോധികൻ – കെ.പി കേശവമേനോൻ

വക്കം മൗലവി – കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു

  1. “ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ, ഇതാണ്, ഇതാണ്, ഇതാണ് – മുഗൾ ചക്രവർത്തി ഷാജഹാന്റെ
    ഈ വാക്കുകൾ ഏത് കൊട്ടാരത്തിന്റെ ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട് ?
    A) ദിവാൻ-ഇ-ഖാസ്, ഡൽഹി
    C) താജ്മഹൽ
    B) ചെങ്കോട്ട, ഡൽഹി
    D) മോട്ടി മസ്ജിദ്, ആഗ

നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് – ഷാജഹാൻ

ഷാജഹാന്റെ നിർമ്മിതികൾ
ആഗ്രയിലെ ദിവാന്‍ ഇ ഖസ്‌,
ഡല്‍ഹിയിലെ ജുമാ മസ്ജിദ്,ഡല്‍ഹിയിലെ ചെങ്കോട്ട,ആഗ്രയിലെ മോട്ടി മസ്ജിദ്‌,ഭാര്യയുടെ (മുംതാസ്‌ മഹല്‍) സ്മരണയ്ക്കായി താജ്‌മഹൽ,മയൂര സിംഹാസനം

Ans : A

  1. ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങളെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏത്
    ഏതൊക്കെയാണ് ശരി ?
    1) CMS-01 ഒരു ആശയവിനിമയ ഉപഗ്രഹമാണ്.
    2) GAST-6A ഒരു ഭൂനിരീക്ഷണ ഉപഗ്രഹമാണ്.
    3) മിഷൻ EOS-03 വിജയിച്ചില്ല.
    4) INS-1C ഒരു നാവിഗേഷൻ ഉപഗ്രഹമാണ്.

A) 1 മാത്രം
B) 2 മാത്രം
C) 1 ഉം 3 ഉം മാത്രം
D)2 ഉം 4 ഉം മാത്രം

Ans : C

INS-1C – മിനിയേച്ചർ മൾട്ടിസ്പെക്ട്രൽ ടെക്നോളജി ഡെമോൺസ്ട്രേഷൻ (എംഎംഎക്സ്-ടിഡി) പേലോഡ് വഹിച്ച ഇന്ത്യൻ നാനോ സാറ്റലൈറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹമാണിത്

GAST-6A – ആശയവിനിമയ ഉപഗ്രഹമാണ്.

  1. DRDO-യെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെയാണ് ശരി ?

1) DRDO 1959 ൽ രൂപീകരിച്ചു.
2) INSAS ആയുധങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് DRDO ആണ്.
3) DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്.
4) DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്.
A) 1 മാത്രം
B) 4 മാത്രം
C) 2 മാത്രം
D) മുകളിൽ പറഞ്ഞവയെല്ലാം

Ans :

ഡി.ആർ.ഡി.ഒയുടെ പൂർണ്ണരൂപം – ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ

1958- ൽ ഇന്ത്യാ ഗവൺമെൻ്റ്, പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് സ്ഥാപിച്ചത്.

ഡി.ആർ.ഡി.ഒ ഉൾപ്പെട്ടിരിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വകുപ്പ് – ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്

DRDO യുടെ ആസ്ഥാനം : ന്യൂഡെല്‍ഹി

ആയുധങ്ങളുടെ ഉത്പാദനം, രൂപകൽപന, വികസിപ്പിക്കൽ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നു

ആപ്തവാക്യം – കരുത്തിന്റെ ഉത്ഭവം അറിവിൽ (ശക്തിയുടെ ഉത്ഭവം ശാസ്ത്രമാണ്)

  1. താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണ്ണയിക്കാൻ കഴിയുക
    A) എയ്ഡ്സ്
    B) കാൻസർ
    C)ടൈഫോയ്ഡ്
    D) അസ്കാരിസിസ്

Ans C

എയ്ഡ്സ്‌ : വെസ്റ്റേണ്‍ ബ്ലോട്ട്‌,എലിസ ടെസ്റ്റ്,നേവ ടെസ്റ്റ്‌,പി.സി.ആര്‍. ടെസ്റ്റ്‌
ക്ഷയം : മാന്റൊ ടെസ്റ്റ്‌,DOTS ടെസ്റ്റ്‌,റ്റൈന്‍ ടെസ്റ്റ്‌,TST ടെസ്റ്റ്‌
സ്തനാര്‍ബുദ : മാമോഗ്രാഫി
ഗര്‍ഭാശയ കാന്‍സര്‍ :പാപ്‌സ്മിയര്‍ ടെസ്റ്റ്‌
ഡിഫ്ത്തീരിയ : ഷിക്ക്‌ ടെസ്റ്‌

  1. ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് “മരങ്ങളെ ആലിംഗനം
    ചെയ്യുക” എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
    A) നർമ്മദാ ബച്ചാവോ ആന്ദോളൻ
    B) ജംഗിൾ ബച്ചാവോ ആന്ദോളൻ
    C) അപ്പിക്കോ പ്രസ്ഥാനം
    D) ചിപ്കോ പ്രസ്ഥാനം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മണ്ഡൽഗ്രാമത്തിൽ 1973ൽ വനനശീകരണത്തിനെതിരെ രൂപംകൊണ്ട സംഘടനയാണ് ചിപ്കോ പ്രസ്ഥാനം.
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് – ചിപ്കോ മൂവ്മെന്റ്
ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് – സുന്ദർലാൽ ബഹുഗുണ
ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകർ – സുന്ദർലാൽ ബഹുഗുണ, ചണ്ഡിപ്രസാദ് ഭട്ട്
ചിപ്കോ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം – ആവാസവ്യവസ്ഥയാണ് സ്ഥിര സമ്പത്ത്

വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി കർണ്ണാടകയിൽ 1983ൽ നിലവിൽ വന്ന പ്രസ്ഥാനം – അപ്പിക്കോ പ്രസ്ഥാനം

അപ്പിക്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് – പാണ്ഡുരംഗ ഹെഡ്ഗെ

നർമ്മദാ നദിയിൽ ഒരു വലിയ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ 1985 ൽ ആരംഭിച്ച ഏറ്റവും ശക്തമായ ബഹുജന പ്രസ്ഥാനമാണ് നർമ്മദാ ബച്ചാവോ ആന്ദോളൻ.

ജംഗിൾ ബചാവോ ആന്തോളൻ ആരംഭിച്ച സ്ഥലം – ബീഹാർ

ജംഗിൾ ബചാവോ ആന്തോളൻ പ്രക്ഷോഭം നടന്ന കാലഘട്ടം – 1980 കളിൽ

പ്രകൃത്യാലുള്ള സ്വാഭാവിക വനം നശിപ്പിച്ച് പകരം കൂടുതൽ വിലകിട്ടുന്ന തേക്കു മരങ്ങൾ വളർത്താൻ തീരുമാനിച്ച പദ്ധതിക്കെതിരെ രൂപീകൃതമായ സംഘടന – ജംഗിൾ ബചാവോ ആന്തോളൻ

  1. 108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം.
    A) മുംബൈ
    B) ജലന്ധർ
    C) കൊൽക്കത്ത
    D )നാഗ്പൂർ

Ans : D

107-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ചത് : ബാംഗ്ലൂർ

108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം. : നാഗ്പൂർ

109-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം : ജലന്ധറിൽ

  1. കേരളത്തിലെ മൺസൂൺ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.
    1) ഇന്ത്യയിലെ “മൺസൂണിന്റെ കവാടം” എന്നാണ് കേരളത്തിന്റെ പേര്.
    2) പാലക്കാട് വിടവ്, മഴയുടെ സ്പെഷ്യൽ പാറ്റേൺ വിതരണത്തെ സ്വാധീനിക്കുന്നു.
    3) തുലാവർഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്.
    നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

A) 1 ഉം 2 ഉം മാത്രം
B) 2 ഉം 3 ഉം മാത്രം
C) 1 ഉം 2 ഉം 3 ഉം
D) ഇവയൊന്നുമല്ല.

തെക്കുപടിഞ്ഞാറൻ മൺസൂണിൽ (ഇടവപ്പാതി) നിന്നാണ് കേരളത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്നത്.
ഇടവപ്പാതിയാണ് കേരളത്തിലെ പ്രധാന മഴക്കാലം

ഇക്കാലത്ത് ശരാശരി 200 സെന്റിമീറ്റർ വരെ മഴ കിട്ടാറുണ്ട്. ജൂലായിലാണ് ഏറ്റവുമധികം മഴ കിട്ടുന്നത്.

വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) കാലത്ത് ശരാശരി 50 സെന്റിമീറ്റർ വരെ മഴ പെയ്യുന്നു

30-40 കിലോമീറ്റർ ( 19-25 മൈൽ ) വീതിയുള്ള താഴ്ന്ന പർവതനിരയാണ് പാലക്കാട് ഗ്യാപ്പ്.
നീലഗിരിയെയും ആനമലയെയും വേർതിരിക്കന്നു.

തെക്കുപടിഞ്ഞാറൻ കാലവർഷ കാറ്റ് കേരളത്തിൽ നിന്ന് തമിഴ് നാട്ടിലേക്ക് വീശിയടിക്കുന്നത് ഈ ചുരം വഴി‌യാണ്.

‌ബംഗാ‌ൾ ഉൾക്കടലിൽ രൂപം കോണ്ട് ‌തമിഴ്‌നാട്ടിലൂടെ വീശിയടിക്കുന്ന വടക്ക് കിഴക്കൻ കാല വർഷ കാറ്റ് കേരളത്തിലേക്ക് കടന്നുവരുന്നതും ഈ ഗ്യാപ്പ് വഴിയാണ്.

  1. കേരളത്തിലെ പശ്ചിമ ഘട്ടത്തിലെ താഴെ പറയുന്ന ചുരങ്ങൾ പരിഗണിക്കുക.
    1) താമരശ്ശേരി ചുരം
    2) അച്ചൻകോവിൽ ചുരം
    3) കമ്പം ചുരം
    4) ആറമ്പാടി ചുരം
    വടക്ക് നിന്ന് തെക്ക് വരെയുള്ള അവയുടെ സ്ഥാനത്തിന്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയിൽ ഏതാണ് ?
    A) 1-2-3-4
    B) 1-3-2-4
    C) 1-2-4-3
    D) 1-4-2-3

Ans: B

താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ – കോഴിക്കോട് – മൈസൂർ
താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്ന ജില്ല – കോഴിക്കോട്
താമരശ്ശേരി ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത – NH 766

കമ്പം ചുരം – ഇടുക്കി -തമിഴ്നാട്

അച്ചൻകോവിൽ ചുരം – കൊല്ലം – തമിഴ്നാട്

കേരളത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചുരം – ആരുവാമൊഴി ചുരം(ആറമ്പാടി ചുരം) തിരുവനന്തപുരം – തിരുനെൽവേലി (NH744)

  1. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ സ്വഭാവസവിശേഷതകൾ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
    A) ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കരയിലും സമുദ്രത്തിലും ഉത്ഭവിക്കുന്നു.
    B) ഉയർന്ന കാറ്റിന്റെ വേഗതയുള്ള താഴ്ന്ന മർദ്ദ കേന്ദ്രം.
    C) എല്ലാ ഡിപ്രഷനുകളും ചുഴലിക്കാറ്റുകളായി മാറുന്നില്ല.
    D) ക്യുമുലോനിംബസ് മേഘം ചുഴലിക്കാറ്റിന്റെ കേന്ദ്രത്തെ വലയം ചെയ്യുന്നു.

Ans : A
ഉഷ്ണമേഖലാ സമുദ്രങ്ങളിൽ സാധാരണയായി രൂപം കൊള്ളുന്ന ചില തരം ചുഴലിക്കാറ്റാണ് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ.

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ഒരു ന്യൂനമർദ്ദ കേന്ദ്രത്തിന് ചുറ്റും കറങ്ങുകയും ഉയർന്ന കാറ്റും മഴയും ഉണ്ടാകുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ചുഴലിക്കാറ്റിൽ, താഴ്ന്ന മർദ്ദ കേന്ദ്രം സാധാരണയായി ഭൂമിയുടെ ഉപരിതലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്

  1. ഉയർന്ന താപനിലയും കനത്ത മഴയും ഒന്നിടവിട്ട നനവുള്ളതും വരണ്ടതുമായ കാലങ്ങളുള്ള ഈർപ്പമുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മണ്ണ് ഏതാണ് ?

A) അലുവിയൽ മണ്ണ്
B) കറുത്ത മണ്ണ്
C) ചുവന്ന മണ്ണ്
D) ലാറ്ററൈറ്റ് മണ്ണ്

Ans D

കേരളത്തില്‍ ഏറ്റവും കൂടുതലായുള്ള മണ്ണിനം -ലാറ്ററൈറ്റ്‌ മണ്ണ്‌
മണ്‍സൂണ്‍ കാലാവസ്ഥാ മേഖലകളില്‍ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണിനം – ലാറ്ററൈറ്റ്‌ (ചെങ്കല്‍മണ്ണ്)
ലാവാശില പൊടിഞ്ഞ്‌ രൂപംകൊള്ളുന്ന മണ്ണിനം – കറുത്തമണ്ണ്‌ (റിഗര്‍,ചേർണോസെം)
ഇന്ത്യയില്‍ കറുത്തമണ്ണ്‌ വ്യാപകമായി കണ്ടുവരുന്ന പ്രദേശം- ഡെക്കാണ്‍ പീഠഭുമി
കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ്‌ രൂപമെടുക്കുന്ന മണ്ണിനം-ചെമ്മണ്ണ്‌
ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനം –
എക്കല്‍ മണ്ണ്‌ (Alluvial Soil)
നദീതീരങ്ങളിലും ഡെല്‍റ്റാപ്രദേശങ്ങളിലും കൂടുതലായി കാണുന്ന മണ്ണിനം –
എക്കല്‍ മണ്ണ്‌
നദീതടങ്ങളില്‍ പുതുതായി രൂപംകൊള്ളുന്ന എക്കല്‍ മണ്ണ്‌ അറിയപ്പെടുന്നത് –
ഖാദര്‍
പഴയ എക്കല്‍ മണ്ണ്‌ ഏതുപേരില്‍ അറിയപ്പപെടുന്നത് –
ഭംഗര്‍

  1. താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് ബിഗ് ഗെയിം കൺട്രി’ എന്നറിയപ്പെടുന്നത് ?
    A) ആഫ്രിക്കൻ സാവന്ന
    B) ആമസോൺ മഴക്കാടുകൾ
    C) ആർട്ടിക് സൈബീരിയ
    D) ഓസ്ട്രേലിയയിലെ താഴ്ചകൾ
    Ans : D

സവന്ന അല്ലെങ്കിൽ ട്രോപ്പിക്കൽ ഗ്രാസ്‌ലാൻഡ് പ്രദേശങ്ങൾ ‘ബിഗ് ഗെയിം കൺട്രി’ അല്ലെങ്കിൽ ‘സഫാരിയുടെ നാട്’ എന്നാണ് അറിയപ്പെടുന്നത്.

സിംഹം, പുള്ളിപ്പുലി, കടുവ തുടങ്ങിയ മാംസഭോജികളായ മൃഗങ്ങൾ ഈ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്നതിനാൽ ‘ബിഗ് ഗെയിം കൺട്രി’ എന്നറിയപ്പെടുന്നു.

  1. പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ് ?
    A) തപ്പും ചെണ്ടയും
    B) മൃദംഗവും തപ്പുവും
    C) കുഴലും ചെണ്ടയും
    D) മിഴാവും മദ്ദളവും

Ans A

മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന അനുഷ്ഠാന കല – പടയണി
പടയണിയുടെ ജന്മസ്ഥലം – കടമ്മനിട്ട (പത്തനംതിട്ട)
തപ്പാണ് പ്രധാനവാദ്യം. ചെണ്ടയും കൈമണിയും ഉപയോഗിക്കാറുണ്ട്.
പടയണിയുള്ള വിവരം അറിയിച്ചുകൊണ്ടുള്ള കാച്ചിക്കൊട്ടാണ് പ്രധാന ചടങ്ങ്. തപ്പു കെട്ടുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.

  1. കേരളാ ചോസർ ‘ എന്നറിയപ്പെടുന്നത് ആരാണ് ?
    A) എഴുത്തച്ഛൻ
    B) ചെറുശ്ശേരി
    C) ചീരമകവി
    D) രാമപ്പണിക്കർ

Ans : C

ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ
ഋതുക്കളുടെ കവി : ചെറുശ്ശേരി
കേരള ഹോമർ – അയ്യിപ്പിള്ള ആശാൻ
കേരള സ്കോട്ട് – സി.വി. രാമൻ പിള്ള

മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ – നിരണം കവികള്‍.

  1. 2022 വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച രാജ്യം.
    A) ഇറ്റലി
    B) കാനഡ
    C) ജപ്പാൻ
    D) ചൈന

Ans D

2024 സമ്മർ ഒളിമ്പിക്സ് :പാരിസ്

2026 വിന്റർ ഒളിമ്പിക്സ് : ഇറ്റലി

2028 സമ്മർ ഒളിമ്പിക്സ് :ലോസ് ആഞ്ചൽസ്

2032 ഒളിമ്പിക്സ് : ബ്രിസ് ബേയ്ൻ ഓസ്ട്രേലിയ

  1. ഏത് പ്രത്യേക കായിക ഇനത്തിനാണ് അമേരിക്കൻ കപ്പ് നൽകുന്നത് ?
    A) ടെന്നീസ് (സ്ത്രീകൾ)
    B) ബ്രിഡ്ജ്
    C) ബാഡ്മിന്റൺ
    D)യാച്ച് റേസിംഗ്

Ans D
ഹോപ്പ് മാൻ കപ്പ് : ടെന്നീസ്

പുരുഷന്മാർക്കുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ്: ഡേവിസ് കപ്പ്

സ്ത്രീകൾക്കുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ്: ബില്ലി ജീൻ കിംഗ് കപ്പ്

പുരുഷന്മാർക്കുള്ള ലോക ടീം
ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് : തോമസ് കപ്പ്

വനിതകൾക്കുള്ള ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് :യൂബർ കപ്പ്

പുരുഷന്മാരും സ്ത്രീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് : സുധീർമാൻ കപ്പ്

ബ്രിഡ്ജ് : ഹോൾക്കർ ട്രോഫി

  1. ബംഗ്ലാദേശിന്റെ ദേശീയ ഗെയിം ഏതാണ് ?
    A) ക്രിക്കറ്റ്
    B) പാറ്റോ
    C) റഗ്ബി
    D)കബഡി

Ans : D

പാറ്റോ – അർജന്റീന
ക്രിക്കറ്റ് – ഓസ്ട്രേലിയ,ഇംഗ്ലണ്ട്
അമ്പെയ്ത്ത് -ഭൂട്ടാൻ
ഐസ് ഹോക്കി – കാനഡ
റഗ്ബി – ന്യൂസിലാൻഡ്,നമീബിയ
വോളിബോൾ – ശ്രീലങ്ക
ഫീൽഡ് ഹോക്കി – ഇന്ത്യ

  1. ഏത് സാമൂഹ്യ പരിഷ്കർത്താവാണ് രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ?
    A) ദയാനന്ദ സരസ്വതി
    B) വിവേകാനന്ദൻ
    C) ആനി ബസന്റ്
    D) എം. ജി. റാനഡെ

Ans : B

സ്വാമി വിവേകാനന്ദന്റെ ഗുരു – ശ്രീരാമകൃഷ്ണ പരമഹംസർ
സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വർഷം – 1897
ഉദ്ബോധന എന്ന ബംഗാളി പത്രം ആരംഭിച്ചത് – വിവേകാനന്ദൻ
ചിക്കാഗോയിലെ സർവ്വമത സമ്മേളനത്തിൽ വിവേകാനന്ദൻ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് -1893-ൽ

അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യിക്കുന്നതിനുവേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച സംഘടനയാണ്‌ ശുദ്ധി പ്രസ്ഥാനം.
സ്വാമി ദയാനന്ദ ആരംഭിച്ച പത്രം, ആര്യപ്രകാശം
ദയാനന്ദ സരസ്വതി പശു സംരക്ഷണത്തിനായി 1882-ൽ ആരംഭിച്ച സംഘടനയാണ് ഗോരക്ഷിണി സഭ.
1875-ല്‍ ആര്യസമാജം സ്ഥാപിച്ചു.

ആനി ബസന്റ്
1898-ൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചു.ഇത് പിൽക്കാലത്ത് ബനാറസ് ഹിന്ദു സർവ്വകലാശാലയായി വികസിച്ചു.
1916-ൽ ‘ഹോംറൂൾ പ്രസ്ഥാനം’ ആരംഭിച്ചു.
ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി’യുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു ആനി ബസന്റ്
1917-ൽ വിമൻസ് ഇന്ത്യ അസോസിയേഷൻ ആരംഭിച്ചത് – ആനി ബസന്റ്

എം. ജി. റാനഡെ
1887ൽ മഹാദേവ് ഗോവിന്ദ് റാനഡെയും രഘുനാഥ് റാവുവും ചേർന്ന് സ്ഥാപിച്ചതാണ് ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ്.
പശ്ചിമ ഇന്ത്യയുടെ സോക്രട്ടീസ് എന്നറിയപ്പെടുന്നു
പൂനെ സാർവജനിക് സഭയുടെ സ്ഥാപകൻ

  1. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തിക ചൂഷണത്തിനെതിരെ ‘ഡ്രെയിൻ സിദ്ധാന്തം’ അവതരിപ്പിച്ച
    ദേശീയ വാദി

A) ഫിറോസ് ഷാ മേത്ത
B) ബദറുദ്ദീൻ ത്യാബ്ജി
C) ഗോപാലകൃഷ്ണ ഗോഖലെ
D) ദാദാ ബായ് നവറോജി

Ans D.
ദാദാ ബായ് നവറോജി
ഇന്ത്യൻ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നു
സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യയിൽ ദാരിദ്ര്യരേഖയെക്കുറിച്ച് ചർച്ച ചെയ്ത ആദ്യ നേതാവ് – ദാദാഭായ് നവറോജി
ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിന്റെയും ഇന്ത്യൻ പൊളിറ്റിക്സിന്റെയും പിതാവ് എന്നറിയപ്പെടുന്നത് – നവ്റോജി
1873-ൽ ഇന്ത്യക്കാരന്റെ പ്രതിശീർഷ വരുമാനം ആദ്യമായി വെളിപ്പെടുത്തിയ നേതാവ് – നവറോജി
മൂന്നു പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി (1886,1893,1906) – നവ്റോജി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ആ പേരു നിര്‍ദേശിച്ചത്‌ – ദാദാഭായ് നവ്റോജി

  1. ‘ബാസ്റ്റിലിന്റെ പതനം’ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
    A) ഫ്രഞ്ച് വിപ്ലവം
    B) റഷ്യൻ വിപ്ലവം
    C) ഇംഗ്ലീഷ് വിപ്ലവം
    D) അമേരിക്കൻ സ്വാതന്ത്ര്യ സമരം

Ans : A
ഫ്രഞ്ച് വിപ്ലവം :1789
1789 ജൂലൈ 14ന് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബോർബൻ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.
1789 ജൂൺ 20- ടെന്നീസ് കോർട്ട് പ്രതിജ്ഞ.
1789 ഓഗസ്റ്റ് 12ന് ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കി.
ഫ്രഞ്ച്‌വിപ്ലവകാലത്ത് ഫ്രാൻസിലെ ചക്രവർത്തി ആരായിരുന്നു – ലൂയി പതിനാറാമൻ
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത് – ഫ്രഞ്ചുവിപ്ലവം

റഷ്യൻ വിപ്ലവം: 1917.
റഷ്യൻ വിപ്ലവകാലത്ത് റഷ്യയിലെ ഭരണാധികാരി ആരായിരുന്നു – സിസ്സാർ നിക്കോളാസ് രണ്ടാമൻ.

മാർച്ച് 1917-ലെ റഷ്യയിലെ സിസ്സാറിന്റെ പതനത്തെ അറിയപ്പെടുന്നത് – ഫെബ്രുവരി വിപ്ലവം.

1917 മാർച്ചിലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലെ ഭരണാധികാരി ആരായിരുന്നു – കെറെൻസ്കി(മെൻഷെവിക് പാർട്ടി)

റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിന് നേതൃത്വം നൽകിയത് – വ്ളാഡിമിർ ലെനിൻ

ഇംഗ്ലീഷ് വിപ്ലവം: 1688
രക്തരഹിത വിപ്ലവമെന്നും ഇതറിയപ്പെടുന്നു.
ചാൾസ് ഒന്നാമൻ (1629) -പെറ്റീഷൻ ഓഫ് റൈറ്റ്സ്
നീണ്ട പാർലമെന്റ് – ചാൾസ് ഒന്നാമൻ
റംപ് പാർലമെന്റ് -ഒലിവർ ക്രോംവെൽ
ബിൽ ഓഫ് റൈറ്റ്സ് (1689)- മേരി II,വില്യം III.

അമേരിക്കൻ സ്വാതന്ത്ര്യ സമരം :177

കറൻസി ആക്ട് 1764,പ്ലാന്റേഷൻ ആക്ട് /ഷുഗർ ആക്ട് 1764,സ്റ്റാമ്പ്‌ ആക്ട് 1765, ടൗൺഷിപ് ആക്ട് 1767

ബോസ്റ്റൺ റ്റീ പാർട്ടി : 1773 ഡിസംബർ 16

ഒലിവ് ബ്രാഞ്ച് നിവേദനം :1775 ജൂലൈ 5

പാരിസ് ഉടമ്പടി – 1783

  1. 1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ആര് ?
    A) കെ. എം. പണിക്കർ
    B) എച്ച്. എൻ. കുൻസു
    C) ഫസൽ അലി
    D) ജി. ബി. പന്ത്

Ans : C

ചെയർമാൻ: ഫസൽ അലി

അംഗങ്ങൾ: ഹൃദയനാഥ് കുൻസ്രു, കെ.എം.പണിക്കർ

കമ്മീഷൻ 1955 സെപ്റ്റംബറിൽ അതിൻ്റെ റിപ്പോർട്ട് സമർപ്പിപ്പിച്ചു.
വിവിധ വിഭാഗങ്ങളിലുള്ള 27 സംസ്ഥാനങ്ങളെ 16 സംസ്ഥാനങ്ങളിലേക്കും 3 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും പുനഃസംഘടിപ്പിക്കാൻ നിർദ്ദേശിച്ചു.

1956 ലെ സംസ്ഥാന പുനഃസംഘടന നിയമം പാർലമെൻ്റ് പാസാക്കി. ഇത് 1956 നവംബർ 1-ന് 14 സംസ്ഥാനങ്ങളുടെയും 6 കേന്ദ്രഭരണ പ്രദേശങ്ങളുടെയും രൂപീകരണത്തിലേക്ക് നയിച്ചു.

  1. 1999-ലെ ‘കാർഗിൽ യുദ്ധം’ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ
    അറിയപ്പെടുന്നു.
    A) ഓപ്പറേഷൻ വിജയ്
    B) ഓപ്പറേഷൻ പരാക
    C) ഓപ്പറേഷൻ ഡെസേർട്ട് ഫോക്സ്
    D)ഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Ans : A

2001 ഡിസംബർ 13-ന് പാർലമെൻ്റിനുനേരെ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ആരംഭിച്ചത് ഓപ്പറേഷൻ പരാക്രം

1998 ഡിസംബർ 16-ന് യു.എസ്.-യു.കെ. സംയുക്ത വ്യോമസേന ‘ഓപ്പറേഷൻ ഡെസേർട്ട് ഫോക്സ്’ എന്ന പേരിൽ ഇറാഖിൽ നടത്തിയ ആക്രമണം

1984ൽ പഞ്ചാബിലെ സുവർണ്ണക്ഷേത്രത്തിൽ സിഖ് ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.

  1. വെബറിന്റെ ഐഡിയൽ തരം ബ്യൂറോക്രസിയെക്കുറിച്ച് താഴെപ്പറയുന്ന ഏതാണ് ശരി ?
    i) തൊഴിൽ വിഭജനം,
    ii) വിപുലമായ പേപ്പർ വർക്ക്.
    III) ശ്രേണിയുടെ നന്നായി നിർവചിച്ചിരിക്കുന്ന അധികാരം,
    iv) വ്യക്തിത്വമില്ലാത്ത സ്വഭാവം.

A) (II, III) മാത്രം
B) മുകളിൽ പറഞ്ഞവയെല്ലാം
C) (i, iii, iv)
D) (II, III, iv)

Ans : C

മാക്‌സ് വെബറിൻ്റെ അഭിപ്രായത്തിൽ, നിയുക്ത ഉദ്യോഗസ്ഥരുടെ ഒരു ഭരണസംവിധാനമാണ് ബ്യൂറോക്രസി.

പ്രധാന കൃതികൾ:
The Protestant Ethic and the Spirit of Capitalism,The Theory of Social And Economic Organization

വെബറിൻ്റെ ബ്യൂറോക്രസിയുടെ ആറ് തത്വങ്ങൾ:
1.അധികാര ശ്രേണി
2.ഔപചാരിക നിയമങ്ങളും 3.നിയന്ത്രണങ്ങളും
4.തൊഴിൽ വിഭജനം (പ്രത്യേകതകൾ)
5.വ്യക്തിത്വമില്ലായ്മ
6.കരിയർ ഓറിയൻ്റേഷൻ
ഔപചാരിക തിരഞ്ഞെടുപ്പ് പ്രക്രിയ

  1. CEDAW _മായി ബന്ധപ്പെട്ടിരിക്കുന്നു.
    A) കുട്ടികൾ
    B) സ്ത്രീകൾ
    C) വികലാംഗർ
    D) അഭയം തേടുന്നവർ

Ans B

1979-ൽ യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ച , സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ (CEDAW)

  1. വിവരാവകാശ നിയമം (RTI) നിലവിൽ വന്ന വർഷം.
    A) 2000
    B) 2004
    C) 2006
    D) 2005

വിവരാവകാശ നിയമം 2005 ജൂണിൽ പാർലമെന്റ് പാസാക്കി, അത് 2005 ഒക്ടോബർ 12ന് നിലവിൽ വന്നു.
ആക്ടിൽ 31 വകുപ്പുകളും 6 അധ്യായങ്ങളുമുണ്ട്
ഈ നിയമത്തിന് കീഴിൽ ഇളവ് അനുവദിച്ചിട്ടുള്ള പൊതു അധികാരികളെ കുറിച്ച് സെക്ഷൻ 8 കൈകാര്യം ചെയ്യുന്നു.
ഇന്ത്യയിലെ ഏതൊരു പൗരനും ഒരു പൊതു അധികാരിയിൽ നിന്ന് വിവരങ്ങൾ അഭ്യർത്ഥിക്കാം. ആവശ്യമായ വിവരങ്ങൾക്ക് 30 ദിവസത്തിനകം മറുപടി നൽകണം

പബ്ലിക് അതോറിറ്റിയിൽ നിന്നുള്ള ഏതെങ്കിലും പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള അഭ്യർത്ഥന കേന്ദ്രത്തിലോ സംസ്ഥാനത്തിലോ ഉള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതുണ്ട്.

അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനകം വിവരങ്ങൾ സമർപ്പിക്കണം.

30 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ, വിവരങ്ങൾ ആവശ്യമുള്ള വ്യക്തിക്ക് അപ്പീൽ ഫയൽ ചെയ്യാം. അപ്പീൽ അതോറിറ്റി 30 ദിവസത്തിനകം അല്ലെങ്കിൽ അസാധാരണമായ സന്ദർഭങ്ങളിൽ 45 ദിവസത്തിനകം മറുപടി നൽകണം.

വിവരങ്ങൾ നൽകാത്ത സാഹചര്യത്തിൽ വ്യക്തിക്ക് 90 ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപ്പീൽ ഫയൽ ചെയ്യാം.

  1. “മനുഷ്യാവകാശങ്ങളും മനുഷ്യത്വരഹിത തെറ്റുകളും” എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
    A) ഉപേന്ദ്ര ബാക്സി
    B) അഞ്ജു സോണി
    C) വി. ആർ. കൃഷ്ണ അയ്യർ
    D) പ്രൊഫ. ആർ. പി. രമണൻ,

Ans : C

സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ മലയാളി
വി. ആർ. കൃഷ്ണയ്യർ.

കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി. ആർ. കൃഷ്ണയ്യർ.

വി ആർ കൃഷ്ണയ്യറുടെ മറ്റ് പുസ്തകങ്ങൾ

മരണാനന്തര ജീവിതം, ആത്മകഥ,ക്യൂബ

  1. ഋഷി സുനക്കിന് മുമ്പ് ആരായിരുന്നു യു.കെ. യുടെ പ്രധാനമന്ത്രി ?
    A) ലിസ് ട്രസ്
    B)ബോറിസ് ജോൺസൺ
    C)ഡൊമിനിക് റാബ്
    D) സുല്ല ബ്രാവർമാൻ

ലിസ് ട്രസ് :
അധികാരമേറ്റ് 45-ാം ദിവസം രാജി വെച്ചു
ഏറ്റവും കുറഞ്ഞ കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
തെരേസ മേയ്ക്കും, മാർ ഗ്രേഡ് താച്ചറിനും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രി

  1. ചെട്ടികുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    A) ഇടുക്കി
    B) എറണാകുളം
    C) ആലപ്പുഴ
    D) കോഴിക്കോട്

Ans C
‘ദക്ഷിണ മൂകാംബിക’ എന്നറിയപ്പെടുന്ന ക്ഷേത്രം: പഞ്ചിക്കാട്
ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് തളി ക്ഷേത്രം: മലപ്പുറം

  1. കേരള ഫോക്ലോർ അക്കാദമിയുടെ ആദ്യ ചെയർമാൻ.
    A) രാഘവൻ പയ്യനാട്
    B) ഭാർഗവൻ പിള്ള
    C) സി. ജെ. കുട്ടപ്പൻ
    D) കീച്ചേരി രാഘവൻ

Ans B
കേരളത്തിലെ നാടൻകലകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും വേണ്ടി ആരംഭിച്ച സംഘടന.
കേരള ഫോക്‌ലോർ അക്കാദമി സ്ഥാപിതമായത് – 1995 ജൂൺ 28
മുഖപത്രം :’പൊലി’
കേരള ഫോക്‌ലോർ അക്കാദമി സ്ഥിതിചെയ്യുന്നത് – ചിറക്കൽ (കണ്ണൂർ)

കേരള ഫോക്‌ലോർ അക്കാദമിയുടെ ആദ്യ ചെയർമാൻ – ജി.ഭാർഗവൻ പിള്ള

കേരള ഫോക്‌ലോർ അക്കാദമിയുടെ നിലവിലെ ചെയർമാൻ – ഒ.എസ്.ഉണ്ണികൃഷ്ണൻ

  1. പി. ടി. ഉഷയ്ക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിമ്പിക്സ് ?
    A) മോസ്കോ
    B) ലോസ് ഏഞ്ചൽസ്
    C) ബാഴ്സലോണ
    D) സിഡ്നി

Ans : B

പയ്യോളി എക്സ്പ്രസ്,’ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ’ എന്നും ‘ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി’ എന്നറിയപ്പെടുന്ന കായികതാരം.

ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത – പി.ടി.ഉഷ (1980 മോസ്‌കോ

ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത – പി.ടി.ഉഷ (1984 ലൊസാഞ്ചൽസ്, 400 മീ ഹർഡിൽസ്)

ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡൽ നേടിയ താരം – പി.ടി.ഉഷ

അർജുന അവാർഡ് (1983), പത്മശ്രീ (1985)

  1. ടാറ്റാ ഐ. പി. എൽ. 2023 ന്റെ ഔദ്യോഗിക പങ്കാളിയായി താഴെപ്പറയുന്നവയിൽ ഏതാണ് ഹെർബലൈഫിനെ പ്രഖ്യാപിച്ചത് ?
    A) ICC
    B) DRDO
    C) BCCI
    D) IOC

Ans C

1928 ഡിസംബർ 10-ന് ബിസിസിഐ രൂപീകരിച്ചു.
നാഷണൽ സ്‌പോർട്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരിധിയിൽ വരാത്ത ഒരു സ്വയംഭരണാധികാരമുള്ള സ്വകാര്യ സ്ഥാപനമാണ് ബിസിസിഐ.

  1. ജോയിന്റ് കമാൻഡേഴ്സ് കോൺഫറൻസ്-2023-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് നഗരത്തിൽ
    പങ്കെടുക്കും ?
    A) ഭോപ്പാൽ
    B) ഇൻഡോർ
    C) ബാംഗ്ലൂർ
    D) പൂനെ

Ans : A
സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസ് 2023 :മധ്യപ്രദേശിലെ ഭോപ്പാൽ
theme : ‘Ready, Resurgent, Relevant’.

  1. 2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജന ഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?

A) പി.എം. ഗതിശക്തി
C) പി.എം. ഗരീബ് കല്യാൺ
B) പി.എം. ഗതിമാൻ
D) പി.എം. കിസാൻ സമ്മാൻ
Ans A

11 വ്യാവസായിക ഇടനാഴികളും രണ്ട് പുതിയ പ്രതിരോധ ഇടനാഴികളും – ഒന്ന് തമിഴ്‌നാട്ടിലും മറ്റൊന്ന് ഉത്തർപ്രദേശിലും സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു .
എല്ലാ ഗ്രാമങ്ങളിലേക്കും 4G കണക്റ്റിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

ലോജിസ്റ്റിക്‌സ് ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ, ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുക, വ്യാപാരം വർദ്ധിപ്പിക്കുന്നതിന് തുറമുഖങ്ങളിലെ ടേൺറൗണ്ട് സമയം കുറയ്ക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.

2019-ൽ ആരംഭിച്ച 110 ലക്ഷം കോടി രൂപയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ ഗതി ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തും

  1. പതിനൊന്നാം പദ്ധതി കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിച്ച വളർച്ച
    താഴെപ്പറയുന്നവയിൽ ഏതാണ് ?

A) ശരാശരി 6.7 ശതമാനം
B) ശരാശരി 9.5 ശതമാനം
C) ശരാശരി 7.9 ശതമാനം
(D) ശരാശരി 9.0 ശതമാനം

Ans :C

പതിനൊന്നാം പദ്ധതി
ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്നത്.

ആധാർ പദ്ധതി നിലവിൽ വന്നു (2010 സെപ്റ്റംബർ 29)

ഏറ്റവും കൂടുതൽ ശരാശരി വളർച്ച നിരക്ക് കൈവരിച്ച പഞ്ചവത്സര പദ്ധതി

പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം :
മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം

  1. താഴെപ്പറയുന്നവയിൽ ഏതാണ് RBI യെ സംബന്ധിച്ച് ശരിയായത് ?

i) വളർച്ചയുടെ ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ട് വില സ്ഥിരത നിലനിർത്തുക.
ii) സിസ്റ്റത്തിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുക, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുക, പൊതുജനങ്ങൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങൾ നൽകുക.
iii) വിദേശവ്യാപരവും പേയ്മെന്റും സുഗമമാക്കുന്നതിനും ഇന്ത്യയിലെ വിദേശ വിനിമയ വിപണിയുടെ ചിട്ടയായ വികസനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും.
A) (i, ii) മാത്രം
B) (ii, iii) മാത്രം
C) (i, iii) മാത്രം
D) മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)

Ans : D

1934ലെ ആർബിഐ ആക്‌ട് പ്രകാരം 1935 ഏപ്രിൽ 1-ന് ആർബിഐ സ്ഥാപിതമായി

1949 ജനുവരി 1 ന് ആർബിഐ ദേശസാൽക്കരിച്ചു

ഒരു രൂപ നോട്ട് ഒഴികെയുള്ള വിവിധ മൂല്യങ്ങളുടെ കറൻസി നോട്ടുകൾ പുറപ്പെടുവിക്കാനുള്ള ഏക അവകാശം RBI യ്ക്ക് ഉണ്ട് (ഒരു രൂപ നോട്ട് ധനമന്ത്രാലയം പുറത്തിറക്കുന്നു).

മറ്റ് ബാങ്കുകൾ സാധാരണയായി തങ്ങളുടെ ഉപഭോക്താക്കൾക്കായി നിർവഹിക്കുന്ന അതേ പ്രവർത്തനങ്ങൾ റിസർവ് ബാങ്ക് മറ്റ് വാണിജ്യ ബാങ്കുകൾക്കും ചെയ്യുന്നു. രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകൾക്കും ആർബിഐ പണം വായ്പ നൽകുന്നു.

പണ നയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപയോഗപ്രദമായ ഉപദേശവും നൽകുന്നു. സർക്കാരിൻ്റെ പൊതുകടവും ഇത് കൈകാര്യം ചെയ്യുന്നു .

  1. നീതി ആയോഗിന്റെ കീഴിൽ രൂപീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിലെ അന്തർ-മന്ത്രാലയ ഏകോപന സമിതിയിൽ താഴെപ്പറയുന്നവയിൽ ഏതൊക്കെ മന്ത്രാലയങ്ങളും വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു ?

A) കൃഷി മന്ത്രാലയവും കർഷക ക്ഷേമവും രാസവള വകുപ്പും
B) വാണിജ്യവ്യവസായ മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും
C) വിദേശകാര്യ മന്ത്രാലയവും പബ്ലിക് എന്റർപ്രൈസസ് വകുപ്പും
D) വനിതാ ശിശുവികസന മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണ വകുപ്പും

Ans : D

ഉൾപ്പെട്ടിട്ടുള്ള മന്ത്രാലയങ്ങൾ
വൈദ്യുതി വകുപ്പ്, ഡബ്ല്യുസിഡി, ടെലികമ്മ്യൂണിക്കേഷൻ, MoSPI, ഗ്രാമീണ വികസനം, പെട്രോളിയം & പ്രകൃതി വാതകം, ഭക്ഷ്യ-പൊതുവിതരണം, കുടിവെള്ളം & ശുചിത്വം, വിദ്യാഭ്യാസം, ഹൗസിംഗ് & നഗരകാര്യങ്ങൾ, ആരോഗ്യം & കുടുംബക്ഷേമം, സാമ്പത്തിക സേവനങ്ങൾ.

  1. 2022-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം 3 അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു ?

A) കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തിൽ അവരുടെ രീതിശാസ്ത്രപരമായ സംഭാവനകൾക്കായി
B) ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിന്
C)ലേല സിദ്ധാന്തം മെച്ചപ്പെടുത്തുന്നതിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കും
D) ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള അവരുടെ പരീക്ഷണാത്മക സമീപനത്തിന്

Ans B

  1. ബെൻ എസ്. ബേണാങ്കെ
  2. ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്
  3. ഫിലിപ് എച്ച്. ഡിബ്‌വിഗ്

ബാങ്കുകളെയും, സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണു മൂവർക്കും റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് നോബൽ നൽകി ആദരിച്ചത്.

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേൽ പുരസ്കാരം യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞ : ക്ലോഡിയ ഗോൾഡിൻ.
തൊഴിൽ മേഖലയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

About Company

Welcome to Kerala PSC Mock Test Hub, the premier online platform dedicated to empowering aspirants with comprehensive, realistic, and free mock tests tailored for Kerala Public Service Commission exams. Designed by experts and updated daily, our platform helps you master the exam pattern, refine your strategies, and boost your confidence for success

Most Recent Posts

  • All Posts
  • 10th level Mock
  • 12th Level Mock Test
  • Blog
  • CIVIL EXCISE OFFICER MOCK TESTS
  • Current affairs
  • Daily Mock Test
  • Degree Level Mock Test
  • ENGLISH
  • Fire Man Mock Test
  • MALAYALAM
  • Marketing
  • Photography
  • Science
  • STUDY MATERIALS
  • SUB INSPECTOR OF POLICE MOCK TESTS
  • UX/UI Design
  • Web Development
    •   Back
    • CIVIL EXCISE OFFICER MOCK TESTS
    •   Back
    • Video

Category

Tags

    Welcome to Kerala PSC Mock Test Hub, the premier online platform dedicated to empowering aspirants with comprehensive, realistic, and free mock tests tailored for Kerala Public Service Commission exams. Designed by experts and updated daily, our platform helps you master the exam pattern, refine your strategies, and boost your confidence for success

    Quick Links

    About

    Help Centre

    Business

    Contact

    About Us

    Terms of Use

    Our Team

    How It Works

    Accessibility

    Support

    FAQs

    Terms & Conditions

    Privacy Policy

    Career

    © 2024 Created by  We Edu