Welcome to your CIVIL EXCISE OFFICER SPECIAL TOPICS MOCKTEST 07
1. കേരളത്തിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസൻസ് ഒന്നു പ്രകാരം, (FLI) ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് സർക്കാർ അധികാരം നൽകിയിട്ടുള്ളത്? (i) കേരളാ സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് (ii) കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ് (iii) കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (iv) കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ
2. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്? (i) 15.5% v/v വരെ ഈതൈൽ ആൽക്കഹോൾ അടങ്ങിയ വൈൻ കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ് (ii) 35 UP ജീൻ വിദേശമദ്യം കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ് (iii) FL4A ക്ലബ് ലൈസൻസ് അനുവദിക്കുന്നതിന് 200 മീറ്റർ ദൂരപരിധി നിയമം പാലിച്ചിരിക്കണം (iv) പബ്ബ് ബിയർ വില്പനയ്ക്കുള്ള ലൈസൻസ് സർക്കാർ നിലവിൽ അനുവദിക്കുന്നത് KTDC യ്ക്ക് മാത്രമാണ്
3. കോട്പാ നിയമം 2003 പ്രകാരം, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ്? (i) 18 വയസ്സിനു താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല (ii) പൊതുജനങ്ങൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല (iii) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാരയ്ക്ക് അകത്തു വരുന്ന പ്രദേശങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല. (iv) പുകവലി നിരോധിത മേഖല എന്നു വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
4. കോട്പാ ആക്ട് 2003 ന്റെ പ്രധാന ലക്ഷ്യങ്ങളിൽ, താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) വിദ്യാർത്ഥികളെ പുകയില ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുക (ii) യുവജനങ്ങളെ പുകയില ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുക (iii) ഗർഭിണികളായ സ്ത്രീകളെയും ചെറിയ കുട്ടികളെയും പുകവലിയുടെ ദൂഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കുക (iv) നേരിട്ടും, അല്ലാതെയുമുള്ള എല്ലാ പുകയില ഉപയോഗങ്ങളെയും നിരുത്സാഹപ്പെടുത്തുക
5.കോട്പാ ആക്ട് 2003 പ്രകാരം, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? (i) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ മുന്നറിയിപ്പ് പരസ്യം ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കണം (ii) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ് പരസ്യം, ഉപഭോക്താക്കൾക്ക് വ്യക്തമായി, കാണുന്ന തരത്തിൽ ആയിരിക്കണം (iii) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ് പരസ്യം, വായിക്കാൻ തക്ക വലുപ്പത്തിലുള്ളവ ആയിരിക്കണം (iv) എല്ലാ സിഗരറ്റ് പായ്ക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധത്തിൽ മുന്നറിയിപ്പ് പരസ്യം രേഖപ്പെടുത്തിയിരിക്കണം
6. വിമുക്തി മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്താവനകളിൽ, ശരിയായത് ഏതെല്ലാം? (i) 2016 നവംബർ 20 നാണ് വിമുക്തി പദ്ധതി കേരളാ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത് (ii) വിമുക്തി പദ്ധതിയുടെ സംസ്ഥാനതല ചെയർമാൻ മുഖ്യമന്ത്രിയാണ് (iii) സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും വിമുക്തി പദ്ധതിയിൽ അനുവദനീയമാണ് (iv) “നാളത്തെ കേരളം ലഹരിമുക്ത നവകേരളം” എന്നതാണ് വിമുക്തി പദ്ധതിയുടെ ലക്ഷ്യം
7. വിമുക്തി മിഷൻ ബോധവൽക്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയിൽ എന്തെല്ലാമാണ്? (i) സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുള്ള മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരുക (ii) നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക (iii) ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് (iv) സമ്പൂർണ്ണ മദ്യ നിരോധനം സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് വിമുക്തി മിഷന്റെ മറ്റൊരു പ്രധാന ലക്ഷ്യം
8. വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെ പറയുന്നവരിൽ ആരെല്ലാം അംഗങ്ങളാണ്? (i) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ii) ജില്ലാ കളക്ടർ (iii) ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (iv) വിമുക്തി മാനേജർ
9. കമ്പ്യൂട്ടർ വൈറസുമായി ബന്ധപ്പെട്ട 2000-ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :
10. വിവര സാങ്കേതിക നിയമം, 2000 പ്രകാരം കുട്ടികളുടെ അശ്ലീല സാഹിത്യം കുറ്റകൃത്യമായി കണക്കാക്കുന്നതിന്, കുട്ടിയുടെ പ്രായം :