അബ്കാരി നിയമം, 1 ഓഫ് 1077 (കേരള ആക്ട് നമ്പർ 1 ഓഫ് 1077)
ഈ ആക്ട് 1902 ആഗസ്റ്റ് 5-ന്, 1077 കർക്കടകം 31-ന് കൊച്ചി മഹാരാജാവിനാൽ പാസാക്കപ്പെടുകയും, 1967 ജൂലൈ 29-ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച 1967-ലെ 10-ാം നമ്പർ ആക്ട് വഴി മുഴുവൻ കേരളത്തിലേക്ക് വ്യാപിപ്പിക്കപ്പെടുകയും ചെയ്തു.
മദ്യത്തിന്റെ നിർമ്മാണം, കൈവശം വയ്ക്കൽ, വിൽപ്പന
സെക്ഷൻ12: അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമല്ലാത്ത ലഹരി മരുന്ന് പദാർത്ഥങ്ങളുടെ നിർമ്മാണ നിരോധനം
സെക്ഷൻ12 A: മദ്യമോ ലഹരി മരുന്നോ ഉൾപ്പെടുന്ന പദാർത്ഥങ്ങളുടെ നിർമ്മാണം നിരോധനം
സെക്ഷൻ12B: മദ്യത്തിന്റെയോ ലഹരി മരുന്നിന്റെയോ നിർമാണ പ്രക്രിയയിൽ കൈവശം വയ്ക്കാവുന്ന അളവ്
സെക്ഷൻ 14: വെയർഹൗസ്, ബ്രൂവറി, ഡിസ്റ്റില്ലെറി സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതുമായ വസ്തുതകൾ
സെക്ഷൻ 64 A: മദ്യ നിർമ്മാണം, വില്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാലുള്ള ശിക്ഷ
മദ്യത്തിന്റെ എല്ലാ വശങ്ങളും – ഇറക്കുമതി, കയറ്റുമതി, കൊണ്ടുപോകൽ, കടത്ത്
സെക്ഷൻ 3: അബ്കാരി നിയമത്തിലെ നിയമപദങ്ങളുടെ നിർവചനം
സെക്ഷൻ 3(1): അബ്കാരി റെവന്യൂ
സെക്ഷൻ 3(2): അബ്കാരി ഓഫീസർ
സെക്ഷൻ 3(2A): മിശ്രണം
സെക്ഷൻ 3(2B): ബോണ്ടഡ് വെയർ ഹൗസ്
സെക്ഷൻ 3(5): കോംപൗണ്ടിങ്
സെക്ഷൻ 3(6): അബ്കാരി ഇൻസ്‌പെക്ടർ
സെക്ഷൻ 3(6A): ചാരായം (ARRACK)
സെക്ഷൻ3(8): കള്ള്
സെക്ഷൻ 3(9): സ്പിരിറ്റ്
സെക്ഷൻ3(10): മദ്യത്തിന്റെ നിർവചനം
സെക്ഷൻ3(11): ബിയർ
സെക്ഷൻ 3(12): നാടൻ മദ്യം
സെക്ഷൻ 3(13): വിദേശ മദ്യം
സെക്ഷൻ 3(13A): വിദേശ നിർമ്മിത വിദേശ മദ്യം (FMFL: Foreign Made Foreign Liquor)
സെക്ഷൻ3(13B): ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL: Indian Made Foreign Liquor)
സെക്ഷൻ3(14): ലഹരി മരുന്ന്
സെക്ഷൻ3(15): വിൽപ്പന
സെക്ഷൻ3(16): ഇറക്കുമതി
സെക്ഷൻ3(17):കയറ്റുമതി
സെക്ഷൻ3(17A): കൊണ്ടുപോകൽ
സെക്ഷൻ3(18): കടത്ത്
സെക്ഷൻ3(19): ഉത്പാദനം
സെക്ഷൻ3(19A): ബോട്ടിൽ
സെക്ഷൻ3(20): റെക്റ്റിഫിക്കേഷൻ
സെക്ഷൻ3(21): സ്ഥലം
സെക്ഷൻ3(22): ചെത്തൽ
സെക്ഷൻ3(23): വാടക
സെക്ഷൻ3(25): സംഭരണശാല
സെക്ഷൻ6: മദ്യമോ ലഹരി മരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്നു
സെക്ഷൻ7: മദ്യമോ ലഹരി മരുന്നോ കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്നു
സെക്ഷൻ8: ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിൽപ്പന എന്നിവ നിരോധനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
സെക്ഷൻ9: മദ്യമോ ലഹരിമരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് കടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഗവണ്മെന്റിന്റെ വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ്
സെക്ഷൻ10: മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കടത്തൽ അനുവദിച്ചിട്ടുള്ള സന്ദർഭങ്ങൾ പ്രതിപാദിക്കുന്നു.
സെക്ഷൻ11: മദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമേ പെർമിറ്റുകൾ
സെക്ഷൻ15: കള്ള് ഒഴികെയുള്ള മദ്യവും മാറ്റ് ലഹരി പദാർത്ഥങ്ങളുടെയും വില്പന നിരോധനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
സെക്ഷൻ 21: കള്ള് ചെത്തുന്നവർക്ക് നൽകേണ്ട ലൈസൻസ്
കുറ്റകൃത്യങ്ങൾ വകുപ്പുകൾ
സെക്ഷൻ8(1): അനുമതി കൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കിയുള്ള വില്പന എന്നിവ നിരോധിച്ചിരിക്കുന്നു.
സെക്ഷൻ8(2): സെക്ഷൻ 8(1)-ന്റെ ലംഘനത്തിന്റെ ശിക്ഷ: 10 വർഷം വരെ തടവും 1 ലക്ഷം രൂപയിൽ കുറയാത്ത പിഴയും (ജാമ്യമില്ലാ കുറ്റം)
സെക്ഷൻ12(C): കൃത്രിമ ലേബലുകൾ അല്ലെങ്കിൽ സുരക്ഷാ സ്റ്റിക്കറുകൾ വ്യാജമായി നിർമ്മിക്കൽ നിരോധിക്കുന്നു
സെക്ഷൻ 13: സർക്കാർ നിശ്ചയിച്ച പരിധിയേക്കാൾ കൂടുതൽ മദ്യം അല്ലെങ്കിൽ മയക്കുമരുന്നുകൾ കൈവശം വയ്ക്കുന്നത് നിരോധിക്കുന്നു
സെക്ഷൻ 13(2): വിദേശ മദ്യം കൈവശം വയ്ക്കൽ
സെക്ഷൻ 13A: മദ്യമോ മയക്ക് മരുന്നോ കൈവശം വക്കുന്നത് നിരോധിക്കാനുള്ള സർക്കാരിന്റെ അധികാരം
സെക്ഷൻ 15: ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല
സെക്ഷൻ 15 A: 23 വയസിൽ താഴെയുള്ളവർ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
സെക്ഷൻ 15B: 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു.
സെക്ഷൻ 15C: പൊതു സ്ഥലത്ത് മദ്യത്തിന്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു
സെക്ഷൻ55(b): നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നിന്റെയോ നിർമ്മാണം
സെക്ഷൻ 55(f): അബ്കാരി നിയമത്തിന് വിരുദ്ധമായുള്ള മദ്യ നിർമ്മാണവും പ്രവർത്തനവും
സെക്ഷൻ55(g): അബ്കാരി നിയമത്തിന് വിരുദ്ധമായി മദ്യം (കള്ള്, ലഹരി മരുന്ന് ഒഴികെ) നിർമിക്കുന്നതിനുള്ള ഉപകരണങ്ങൾ സൂക്ഷിക്കുക,കൈവശം വയ്ക്കുക ചെയ്യുക
സെക്ഷൻ 55(h): നിയമ വിരുദ്ധമായി കുപ്പികളിൽ മദ്യ വില്പന
സെക്ഷൻ55(i): നിയമ വിരുദ്ധമായി മദ്യം അല്ലെങ്കിൽ ലഹരിമരുന്നിന്റെ വില്പന, വില്കാനായുള്ള സംഭരണം
സെക്ഷൻ 55(G): മദ്യം, മറ്റ് ലഹരി പടർത്തങ്ങൾ കടത്താനോ വിൽക്കണോ ഉള്ള വ്യാജ രേഖ നിർമ്മാണത്തിനുള്ള ശിക്ഷ ( ശിക്ഷ: 1 ലക്ഷം രൂപ വരെ പിഴയോ 3 വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ)
സെക്ഷൻ 55(H): ലഹരി മരുന്നോ മദ്യമോ ഉപയോഗിക്കുന്നതിലേക്ക് നിയമപരമല്ലാത്ത പരസ്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താലുള്ള ശിക്ഷ. (ശിക്ഷ: 6 മാസം വരെ തടവോ അല്ലെങ്കിൽ 25000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ)
സെക്ഷൻ 55(I): തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ മദ്യം കുടിക്കുന്നതിന്റെ അല്ലെങ്കിൽ മദ്യം പ്രദർശിപ്പിക്കുന്നതിന്റെ രംഗങ്ങൾ മുന്നറിയിപ്പ് (warning) ഇല്ലാതെ കാണിക്കുന്നതിനുള്ള പിഴ.(ശിക്ഷ: 6 മാസം വരെ ആകാവുന്ന വെറും തടവോ അല്ലെങ്കിൽ 10000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ)
സെക്ഷൻ56: ലൈസൻസുള്ളയാൾ (licensee) പെരുമാറ്റം
സെക്ഷൻ56(A): ലഹരി പദാർത്ഥങ്ങൾ കൈവശം വയ്ക്കാനും നിർമ്മിക്കാനും അധികാരമുള്ള വ്യക്തികളെ കുറിച്ച് പ്രതിപാദിക്കുന്നു.
സെക്ഷൻ56A(2): മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാലുള്ള ശിക്ഷ (5000 രൂപ പിഴ)
സെക്ഷൻ58: അനധികൃതമായി നിർമ്മിച്ചതോ കടത്തിയതോ ആയ മദ്യം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷ (10 വർഷം വരെ തടവും 1 ലക്ഷം രൂപയിൽ കുറയാത്ത പിഴയും)
നിയമാധികാര പരിധി
സെക്ഷൻ50(A): റിപ്പോർട്ട് ലഭിച്ചാൽ ഉടൻ മജിസ്‌ട്രേറ്റ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങൾ
സെക്ഷൻ51: മജിസ്‌ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്ടർക്കുള്ള അധികാര പരിധി
സെക്ഷൻ52: കേസ് പരിഗണിക്കുന്ന മജിസ്ട്രാറ്റജിന്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല.
സെക്ഷൻ53(B): അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്തുക്കളിന്മേലുള്ള കോടതിയുടെ അധികാരം.