ദേശീയ വരുമാനം
Ë ഒരു രാജ്യത്തിൻറെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയുടെ ഏറ്റവും നല്ല സൂചകമാണ് ദേശീയ വരുമാനം.
Ë ഒരു സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക വളർച്ച വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡം ആ സമ്പദ് വ്യവസ്ഥയിലെ ദേശീയ വരുമാനത്തിന്റെ വർധനവാണ് .
Ë ദേശീയ വരുമാനം എന്നത് ഘടകചെലവിലുള്ള അറ്റദേശീയ ഉൽപ്പന്നത്തിന് (NNPFC) തുല്യമായിരിക്കും.
അറ്റദേശീയ ഉൽപ്പന്നം (NNP: Net National Product)
Ë മൊത്തം ദേശീയ ഉൽപ്പന്നത്തിന് (GNP) നിന്ന് തേയ്മാന ചെലവ് കുറയ്ക്കുന്നത്
NNP = GNP – Depreciation
Ë കമ്പോള വിലയെ അടിസ്ഥാനമാക്കിയാണ് NNP കണക്കാക്കുന്നത്
Ë NNPMP (Net National Product at market price): കമ്പോളവിലയിലുള്ള അറ്റദേശീയ ഉൽപ്പന്നം
Ë NNPFC(Net National Product at factors cost): ഘടകച്ചെലവിന്റെ അടിസ്ഥാനത്തിലുള്ള അറ്റദേശീയഉത്പന്നമാണ് ഘടകചെലവിലുള്ള അറ്റദേശീയ ഉൽപ്പന്ന൦.
o ഇതാണ് ഉല്പാദിപ്പിക്കപ്പെട്ട സാധനസേവനങ്ങളുടെ യഥാർത്ഥ മൂല്യം.
o ഇത് കാരണം NNPFC– യെ ഒരു രാജ്യത്തിൻറെ ദേശീയ വരുമാനം എന്ന് പറയാം
മൊത്തം ദേശീയ ഉൽപ്പന്നം (GNP: Gross National Product)
Ë ഒരു രാജ്യത്ത് ഒരു വർഷം ഉൽപ്പാദിപ്പിച്ച എല്ലാ അന്തിമ സാധനസേവനങ്ങളുടെയും പണമൂല്യം
Ë ഒരു സമ്പദ്വ്യവസ്ഥയുടെ GNP ലഭിക്കണമെങ്കിൽ GDP-യോട് കൂടി വിദേശത്തുനിന്ന് കിട്ടുന്ന
അറ്റഘടക വരുമാനം NFIA (Net Factor Income from abroad) കൂട്ടുക.
GNP = GDP + NFIA
മൊത്തം ആഭ്യന്തര ഉൽപ്പന്നം (GDP: Gross Domestic Product)
Ë GDP: ഒരു രാജ്യത്തിൻറെ ആഭ്യന്തരതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപ്പാദിപ്പിച്ച എല്ലാ അന്തിമസാധനസേവങ്ങളുടെയും പണമൂല്യം.
Ë കമ്പോള വിലായിലുള്ള ആഭ്യന്തര ഉൽപ്പന്നം/GDPMP (Gross Domestic Product at market price): കമ്പോള വിലയുടെ അടിസ്ഥാനത്തിലുള്ള ആഭ്യന്തര ഉൽപ്പന്നം
Ë ഘടക ചെലവിലുള്ള ആഭ്യന്തര ഉൽപ്പന്നം/ NNPFC(Net National Product at factors cost): ഘടകച്ചെലവിന്റെ അടിസ്ഥാനത്തിലുള്ള ആഭ്യന്തര ഉൽപ്പന്നം
വിദേശത്തുനിന്ന് കിട്ടുന്ന അറ്റഘടക വരുമാനം NFIA (Net Factor Income from abroad)
Ë ഇന്ത്യയുടെ വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം എന്നത് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ നമ്മുടെ രാജ്യത്തേക്ക് അയക്കുന്ന വരുമാനവും നമ്മുടെ രാജ്യത്ത് വിദേശീയരായുള്ളവർ അവരുടെ രാജ്യത്തേക്ക് അയക്കുന്ന വരുമാനവും തമ്മിലുള്ള വ്യത്യാസം
Ë NFIA നെഗറ്റീവോ പോസിറ്റീവോ ആകാം
അറ്റആഭ്യന്തര ഉൽപ്പന്നം (NDP: Net Domestic Product)
Ë മൊത്തം ആഭ്യന്തര ഉത്പന്നത്തിൽ (GDP) നിന്നും തേയ്മാനച്ചെലവ് (Depreciation) കുറച്ച് കിട്ടുന്നതാണ് അറ്റആഭ്യന്തര ഉൽപ്പന്നം
Ë തേയ്മാനച്ചെലവിനെ സ്ഥിരം മൂലധനത്തിന്റെ ഉപഭോഗം (Consumption of fixed Capital) എന്നും വിളിക്കുന്നു.
NDP = GDP – Depreciation
ദേശീയ വരുമാനം കണക്കാക്കുന്ന രീതികൾ
1. വരുമാന രീതി
2. ചെലവ് രീതി
3. ഉൽപ്പന്ന രീതി
1. വരുമാന രീതി
ദേശീയവരുമാനം കണക്കാക്കുന്നത് സമ്പദ് വ്യവസ്ഥയിലെ ഉൽപാദനഘടകങ്ങൾക്ക് ലഭിച്ച പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിലാണ്.
വരുമാന രീതിയിൽ ദേശീയവരുമാനം കണക്കാക്കുന്നതിന് പ്രധാനമായും നാലുഘട്ടങ്ങളുണ്ട്.
1. സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദന ഘടകങ്ങളെ പ്രാഥമിക മേഖല, ദ്വിതീയമേഖല, ത്രിതീയ മേഖല എന്നിങ്ങനെ മൂന്നുമേഖലകളായി തരംതിരിക്കുക.
2. ആഭ്യന്തരഘടക വരുമാനത്തെ (domestic factor Income) തരംതിരിക്കുക
പ്രധാനമായും മൂന്നായി തരംതിരിക്കാം
I. തൊഴിലാളികളുടെ പ്രതിഫലം (Compensation of employees)
ഇതിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം (wages and salaries) തൊഴിലുടമ തൊഴിലാളികൾക്ക് നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടും.
II.പ്രവർത്തനമിച്ചം
പാട്ടം (Rent), ലാഭം (Profit), പലിശ (Interest), റോയൽറ്റി (Royalty) എന്നിവ പ്രവർത്തനമിച്ചത്തിൽ ഉൾപ്പെടുന്നു.
III. സ്വയം തൊഴിൽ ചെയ്യുന്നവരുടെ പ്രതിഫലം
സ്വയംതൊഴിൽ ചെയ്യുന്നവരുടെ വരുമാനം വേർതിരിക്കാൻ സാധ്യമല്ല. ഇത് ഒരു സമ്മിശ്ര വരുമാനമാണ്. ഇതിൽ തൊഴിലാളികളുടെ വരുമാനവും (labour income) മൂലധന വരുമാനവും (capital income) ഉൾപ്പെടുന്നു.
3. ആഭ്യന്തര ഘടകവരുമാനം നിർണയിക്കൽ
ഒരു വർഷം എല്ലാ കുടുംബ യൂണിറ്റുകൾക്കും ലഭിക്കുന്ന വേതനം (w),
പലിശ (I), പാട്ടം (R), ലാഭം (P) എന്നിവ കൂട്ടുമ്പോൾ ആഭ്യന്തരഘടകവരുമാനം ലഭിക്കുന്നു.
ഇത് ആ സമ്പദ് വ്യവസ്ഥയിലെ അറ്റആഭ്യന്തര ഉൽപ്പന്നത്തിന് (NDPFC) തുല്യമായിരിക്കുന്നു.
NDPFC = W+R+I+P
4. വിദേശത്തു നിന്നുള്ള അറ്റഘടക വരുമാനം കൂട്ടിച്ചേർക്കൽ അറ്റആദ്യന്തരഉൽപ്പാദനത്തോട് (NDPFC) വിദേശത്തുനിന്നുള്ള അറ്റഘടകവരുമാനം (NFIA) കൂട്ടിച്ചേർത്താൽ ദേശീയവരുമാനം (NNPFC ) ലഭിക്കും
NNPFC= NDPFC + NFIA
2. ചെലവ് രീതി
സമ്പദ് വ്യവസ്ഥയിലെ അന്തിമ ചെലവിന്റെ (Final Expenditure) അടിസ്ഥാനത്തിൽ ദേശീയവരുമാനം കാണുന്ന രീതിയാണിത്.
ഒരു സമ്പദ് വ്യവസ്ഥയിലെ മൊത്തം ആഭ്യന്തര ചെലവുകളെ താഴെപ്പറയുന്ന
രീതിയിൽ വേർതിരിക്കാം.
a) സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (Private final Consumption Expediture-C)
b) മൊത്തം സ്ഥിരമൂലധന ചെലവ് (Gross domestic Capital formation-I)
c) ഗവൺമെന്റിന്റെ അന്തിമ ഉപഭോഗചെലവ് ( Government’s final Consumption Expenditure-G)
d) അറ്റ കയറ്റുമതി (Net Export-X-M)
മൊത്തം ആഭ്യന്തരചെലവ് = C + I + G + X-M = GDPMP
മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിനോട് (GDPMP) വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം കൂട്ടുമ്പോൾ മൊത്തം ദേശീയഉൽപ്പന്നം (GNPMP) ലഭിക്കുന്നു.
GNPMP = GDPMP+ NFIA
ചെലവുരീതിയിൽ ദേശീയ വരുമാനം (NNPFC) കണ്ടെത്തുവാൻ മൊത്തം ദേശീയ ഉൽപ്പന്നത്തിൽ (GNP) നിന്ന് തേയ്മാനച്ചെലവും (Depreciation – D) അറ്റപരോക്ഷ നികുതിയും (Net Indirect
Tax-NIT) കുറയ്ക്കുക
NNPFC = GNPFC -D-NIT
3.ഉൽപ്പന്നരീതി (Product Method)
കൂട്ടിച്ചേർത്ത മൂല്യരീതി (Value added Method) എന്നും അറിയപ്പെടുന്നു
ദേശീയവരുമാനം കണക്കാക്കാൻ ഉൽപ്പന്നത്തിന്റെ കൂട്ടിച്ചേർത്തമൂല്യം (Value added) അഥവാ അന്തിമസാധനങ്ങളുടെ (Final goods) മൂല്യമാണ് കണക്കാക്കുന്നത്.
ഉൽപ്പന്ന രീതിയിൽ ദേശീയവരുമാനം കണക്കാക്കാൻ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്.
1. സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദന യൂണിറ്റുകളെ കണ്ടെത്തി തരം തിരിക്കുക.
ഉൽപ്പാദനയൂണിറ്റുകളെ പ്രാഥമികമേഖല, ദ്വിതീയമേഖല, ത്രിതീയമേഖല എന്നിങ്ങനെ മൂന്നായി തരംതിരിക്കുക.
2. ഒരു സമ്പദ്വ്യവസ്ഥയുടെ ആഭ്യന്തരാതിർത്തിയിലുള്ള കൂട്ടിച്ചേർത്ത അറ്റമൂല്യം (Net Value added -NVA) കണക്കാക്കുക
മൊത്ത ഉൽപ്പന്ന മൂല്യത്തിൽ നിന്ന് മധ്യമ സാധനങ്ങളുടെ മൂല്യം കുറച്ചാൽ കൂട്ടിചേർത്ത് മൊത്തം മൂല്യം (Gross Value added – GVA) ലഭിക്കുന്നു.
കൂട്ടിച്ചേർത്ത മൊത്തമൂല്യം (GVA) = ഉൽപ്പന്നമൂല്യം – മധ്യമസാധനങ്ങളുടെ മൂല്യം
കൂട്ടിച്ചേർത്ത് മൊത്തമൂല്യത്തിൽ നിന്ന് തേയ്മാനച്ചെലവ് കുറയ്ക്കുമ്പോൾ ഒരു ഉൽപ്പാദന യൂണിറ്റിന്റെ കൂട്ടിച്ചേർത്ത അറ്റമൂല്യം (Net Value added- NVA) ലഭിക്കുന്നു
കൂട്ടിച്ചേർത്ത അറ്റമൂല്യം(NVA) = കൂട്ടിച്ചേർത്ത മൊത്തമൂല്യം (GVA) – തേയ്മാനചെലവ് (D)
ഉദാഹരണത്തിന് സമ്പദ്വ്യവസ്ഥയിൽ 1 മുതൽ N വരെയുള്ള ഉൽപ്പാദനയുണിറ്റുകൾ ഉണ്ടെങ്കിൽ, മൊത്ത ആഭ്യന്തര ഉൽപ്പന്നം (GDP) എന്നു പറയുന്നത്;
GVA1+GVA2+GVA3+…+GVAN = GDP
GDP-യിൽ നിന്ന് അവയുടെ തേയ്മാനച്ചെലവ് (D) കുറച്ചാൽ കൂട്ടിച്ചേർത്ത മൊത്തം അറ്റമൂല്യം (NVA) ലഭിക്കുന്നു. അത് അറ്റആഭ്യന്തര ഉൽപ്പന്നത്തിന് (NDP) തുല്യമായിരിക്കുന്നു.

3. വിദേശത്തു നിന്നുള്ള അറ്റഘടകവരുമാനം കണക്കാക്കി കൂട്ടിച്ചേർത്ത മൂല്യത്തിനോട് കൂട്ടുക.
ഒരു സമ്പദ്വ്യവസ്ഥയിലെ കൂട്ടിച്ചേർത്ത് മൊത്ത അറ്റമൂല്യത്തോട് വിദേശത്തു നിന്നുള്ള അറ്റഘടക വരുമാനം കൂട്ടുമ്പോൾ ആ സമ്പദ്വ്യവസ്ഥയിലെ ദേശീയ വരുമാനം (National Income – NNPFC) ലഭിക്കുന്നു.
