Pic credits: Food and Agricultural Organisation
Source: PIB, FAO
- എല്ലാ വർഷവും മാർച്ച് 21-ന് ആഘോഷിക്കുന്നു.
- മനുഷ്യരാശിക്കും ഭൂമിക്കും വനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.
- 1971-ൽ ഫുഡ് ആൻഡ് എഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) സ്ഥാപിച്ച “വേൾഡ് ഫോറസ്റ്റ്രി ഡേ” യിൽ നിന്നാണ് അന്താരാഷ്ട്ര വനദിനം ഉരുത്തിരിഞ്ഞത്.
- ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി അംഗീകരിച്ചത്: 2012
- ലക്ഷ്യം: വന സംരക്ഷണത്തിനും സുസ്ഥിര മാനേജ്മെന്റിനും ബോധവൽക്കരണം സൃഷ്ടിക്കുക
അന്താരാഷ്ട്ര വനദിന പ്രമേയം:
- 2025 : “വനങ്ങളും ഭക്ഷണവും”
- 2024 : “വനങ്ങളും നവീകരണവും: മെച്ചപ്പെട്ട ലോകത്തിനുള്ള പുതിയ പരിഹാരങ്ങൾ”
- 2023: “വനങ്ങളും ആരോഗ്യവും”
- 2022: “വനങ്ങളും സുസ്ഥിര ഉൽപ്പാദനവും ഉപഭോഗവും”
ഇന്ത്യയിലെ വനസ്ഥിതി
ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR)-2023 പ്രകാരം,
- രാജ്യത്തിൻറെ മൊത്തം വന-വൃക്ഷ വിസ്തീർണ്ണം: 8,27,357 km2
- ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 25.17 ശതമാനമാണ്.
- വനമേഖല വിസ്തൃതി: 7,15,343 km2 (21.76%)
- വൃക്ഷങ്ങളുടെ ആവരണ വിസ്തൃതി: 1,12,014 km2 (3.41%)
- 2021 ലെ വിലയിരുത്തലുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ:
- വന-വൃക്ഷ വിസ്തൃതിയിൽ ഉണ്ടായ വർദ്ധനവ്: 1445 km2
- വനവിസ്തൃതിയിൽ ഉണ്ടായ വർദ്ധനവ്: 156 km2
- വൃക്ഷ വിസ്തൃതിയിൽ ഉണ്ടായ വർദ്ധനവ്: 1289 km2
- വന-വൃക്ഷ വിസ്തൃതിയിൽ പരമാവധി വർദ്ധനവ് കാണിക്കുന്ന സംസ്ഥാനങ്ങൾ:
- ഛത്തീസ്ഗഢ് (684 km2)
- ഉത്തർപ്രദേശ് (559 km2)
- ഒഡീഷ (559 km2)
- രാജസ്ഥാൻ (394 km2)
- വനവിസ്തൃതിയിൽ പരമാവധി വർധനവ് കാണിക്കുന്ന സംസ്ഥാനങ്ങൾ:
- മിസോറാം (242 km2)
- ഗുജറാത്ത് (180 km2)
- ഒഡീഷ (152 km2)
- വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും കൂടുതൽ വനവും വൃക്ഷങ്ങളും ഉള്ള സംസ്ഥാനങ്ങൾ:
- മധ്യപ്രദേശ് (85,724 km2)
- അരുണാചൽ പ്രദേശ് (67,083 km2)
- മഹാരാഷ്ട്ര (65,383 km2)
- വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനങ്ങൾ:
- മധ്യപ്രദേശ് (77,073 km2)
- അരുണാചൽ പ്രദേശ് (65,882 km2)
- ഛത്തീസ്ഗഡ് (55,812 km2)
- മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ളത്:
- ലക്ഷദ്വീപ് (91.33%)
- മിസോറാം (85.34%)
- ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (81.62 %)
- രാജ്യത്തെ ആകെ കണ്ടൽക്കാടുകളുടെ വിസ്തൃതി: 4,992 km2
- നിലവിലെ വിലയിരുത്തലിൽ രാജ്യത്തെ വനങ്ങളിലെ ആകെ കാർബൺ സ്റ്റോക്ക് 7,285.5 ദശലക്ഷം ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു.
- കഴിഞ്ഞ വിലയിരുത്തലിനെ അപേക്ഷിച്ച് രാജ്യത്തെ കാർബൺ സ്റ്റോക്കിൽ 81.5 ദശലക്ഷം ടണ്ണിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.